ബ്രിട്ടനില്‍ നിന്ന് നാടുകടത്തുന്നതിനെതിരെ അപ്പീല്‍ നല്‍കി വിവാദ വ്യവസായി വിജയ് മല്യ
Worldnews
ബ്രിട്ടനില്‍ നിന്ന് നാടുകടത്തുന്നതിനെതിരെ അപ്പീല്‍ നല്‍കി വിവാദ വ്യവസായി വിജയ് മല്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 11th February 2020, 11:49 pm

ലണ്ടന്‍: ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള കോടതി ഉത്തരവിനെതിരെ ലണ്ടന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി കോടികളുടെ വായ്പയെടുത്ത് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യ. ചൊവ്വാഴ്ചയാണ് റോയല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസില്‍ മല്യ അപ്പീല്‍ നല്‍കിയത്.

തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് മല്യയെ ഇന്ത്യക്ക് കൈമാറുന്നത്. ഇതിനെതിരെയാണ് മല്യയുടെ അപ്പീല്‍. മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവില്‍ ഒന്നിലധികം തെറ്റുകളുണ്ടെന്ന് മല്യയുടെ അഭിഭാഷകര്‍ ആരോപിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള എല്ലാ തെളിവുകളും കണക്കിലെടുക്കാത്തതിനാല്‍ ജഡ്ജി എമ്മ അര്‍ബുത്‌നോട്ടിന്റെ 2018 ലെ കൈമാറല്‍ വിധിയില്‍ ”ഒന്നിലധികം പിശകുകള്‍” ഉണ്ടെന്നാണ് മല്യയുടെ അഭിഭാഷകന്‍ ക്ലെയര്‍ മോണ്ട്‌ഗോമറി പറഞ്ഞത്.

2017 ഫെബ്രുവരി ഒമ്പതിനാണ് മല്യയെ കൈമാറണമെന്ന് ഇന്ത്യ ബ്രിട്ടനോട് അഭ്യര്‍ത്ഥിക്കുന്നത്. 2017 ഏപ്രില്‍ 18 നാണ് മല്യ ഇംഗ്ലണ്ടില്‍ അറസ്റ്റിലായത്. അതിനുശേഷം മല്യ ജാമ്യത്തിലാണ്. മാസങ്ങള്‍ നീണ്ട വിചാരണയ്‌ക്കൊടുവില്‍ ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ഉത്തര വിട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ