ന്യൂദല്‍ഹി: ഒളിമ്പിക് മെഡല്‍ ജേതാവും ഷൂട്ടിങ് താരവുമായ വിജയ്കുമാറിന് അതിവിശിഷ്ട സേവാമെഡല്‍ സമ്മാനിക്കും. കരസേനയില്‍ സുബേദാറാണ് വിജയ്കുമാര്‍.[]
ഉന്നത പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നല്‍കാറുള്ള അതിവിശിഷ്ടസേവാമെഡല്‍ ജവാന്മാര്‍ക്ക് നല്‍കുന്നത് അപൂര്‍വമാണ്. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പുരുഷന്മാരുടെ 25 എം റാപ്പിഡ് ഫയര്‍പിസ്റ്റള്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ജേതാവാണ് വിജയ്.
ഹിമാചല്‍ സ്വദേശിയായ വിജയ് കുമാര്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ നാലാമന്‍ ആയാണ് ഫൈനലില്‍ എത്തിയത്. ഇന്ത്യന്‍ സൈന്യത്തിലെ അംഗമായ വിജയ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മൂന്ന് സ്വര്‍ണ്ണവും 2006 ലെ ഏഷ്യന്‍ ഗെയിംസില്‍ വെങ്കലവും നേടിയിട്ടുണ്ട്. 2007ല്‍ വിജയ് കുമാറിനെ അര്‍ജ്ജുന അവാര്‍ഡ് നല്‍കി രാജ്യം ആദരിച്ചിരുന്നു.
അമേരിക്കയിലെ ഫോര്‍ട്ട് ബെന്നിങ്ങില്‍ കഴിഞ്ഞ വര്‍ഷം മേയില്‍ നടന്ന ഷൂട്ടിങ് ലോകകപ്പില്‍ വെള്ളിമെഡല്‍ നേടിയാണ് ലണ്ടന്‍ ഒളിമ്പിക്‌സിന് വിജയ് യോഗ്യത നേടിയത്.
ലോകറാങ്കിങ്ങില്‍ ആദ്യ പത്തിനുള്ളിലൊരു സ്ഥാനം നിലനിര്‍ത്തുന്ന വിജയ് സമീപകാലത്ത് സ്ഥിരതയാര്‍ന്ന പ്രകടനം നിലനിര്‍ത്തുന്ന താരമാണ്.