|

തന്നെ വില്ലനാക്കാനാണ് സംവിധായകന്‍ പറയുന്നത്, എനിക്ക് വലിയ താല്‍പര്യമൊന്നുമില്ലെന്ന് ധനുഷ് പറഞ്ഞു: വിജയ് യേശുദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ധനുഷ് നായകനായി 2015ല്‍ പുറത്ത് വന്ന ചിത്രമാണ് മാരി. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍.

ചിത്രത്തില്‍ അഭിനയിക്കാന്‍ ധനുഷ് വിളിച്ചതിനെ പറ്റി സംസാരിക്കുകയാണ് വിജയ്. തന്നെ വില്ലനാക്കാന്‍ ധനുഷിന് താല്‍പര്യമില്ലെന്ന് പറഞ്ഞിരുന്നുവെന്നും തനിക്കെതിരെ നിന്ന് അഭിനയിക്കുന്നതിലെ ബുദ്ധിമുട്ടിനെ പറ്റിയാണ് അദ്ദേഹം പറഞ്ഞതെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് പറഞ്ഞു.

‘ഞാന്‍ ഫാമിലിയായിട്ട് സ്‌പെയ്‌നില്‍ വെക്കേഷന് പോയപ്പോഴാണ് ധനുഷിന്റെ കോള്‍ വരുന്നത്. സംവിധായകന് സംസാരിക്കണമെന്ന് പറഞ്ഞു, താന്‍ ഇതില്‍ വില്ലനായിട്ട് അഭിനയിക്കണമെന്നൊക്കെയാണ് പുള്ളി പറയുന്നതെന്ന് ധനുഷ് പറഞ്ഞു. ഞാനോ എന്ന് ചോദിച്ചു. ഞാനും അത് തന്നെയാ പറയുന്നത്, എനിക്കും വലിയ താല്‍പര്യമൊന്നുമില്ല, താന്‍ എന്റെ ഓപ്പോസിറ്റ് നില്‍ക്കുമ്പോള്‍ ഞാന്‍ എങ്ങനെ ആക്ട് ചെയ്യുമെന്ന് ധനുഷ് ചോദിച്ചു. തനിക്ക് ആക്ട് ചെയ്യുന്നതിന് കുഴപ്പമില്ല, പക്ഷേ ഞാന്‍ എങ്ങനെ ആക്ട് ചെയ്യുമെന്നുള്ളതായിരുന്നു കുഴപ്പം. അവസാനം സംവിധായകന്‍ എന്നെ പറഞ്ഞു മനസിലാക്കി.

സ്പെയ്നിലെ വെക്കേഷനാണ് കുടുംബത്തോടൊപ്പം പ്രോപ്പറായി ഒന്ന് പോകുന്നത്. പിള്ളേരുമായി വെക്കേഷന് പോകുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ട്രിപ്പുകള്‍ പോയിട്ടുണ്ട്, പ്രോഗ്രാമുകള്‍ക്കായി കുറെ രാജ്യങ്ങളില്‍ പോയിട്ടുണ്ട്. അതൊന്നുമല്ലാതെ ഒരു വെക്കേഷന് പോയത് അപ്പോഴായിരുന്നു,’ വിജയ് പറഞ്ഞു.

ധനുഷിനൊപ്പമുള്ള സൗഹൃദം തനിക്ക് ചില സമയത്ത് പാരയാവാറുണ്ടെന്നും പലരും തന്നെ വിളിച്ച് ധനുഷിന്റെ ഡേറ്റിന്റെ കാര്യങ്ങള്‍ ചോദിക്കാറുണ്ടെന്നും വിജയ് പറഞ്ഞു.

‘ധനുഷുമായുള്ള സുഹൃത്ത് ബന്ധം എനിക്ക് ചിലപ്പോള്‍ പാരയാണ്. ഓരോരുത്തരും വിളിച്ച് ധനുഷ് സാറിന്റെ ഡേറ്റ് ചോദിക്കും. ഇങ്ങനത്തെ കാര്യങ്ങളിലൊന്നും ഞാന്‍ ഇടപെടാറില്ല, സംസാരിക്കില്ല എന്ന് പറയും. എന്നിട്ട് ധനുഷിന്റെ നമ്പര്‍ കൊടുക്കും. സുഹൃത്ത് ബന്ധം എന്ന് പറയുന്നത് വേറെയാണല്ലോ. അതുകൊണ്ടായിരിക്കാം എനിക്ക് മാരി കിട്ടിയത് എന്ന് ചിലര്‍ പറഞ്ഞേക്കാം. എന്താണെന്ന് എനിക്കറിയില്ല.

എനിക്ക് കിട്ടിയ പാട്ടുകളും അവാര്‍ഡുകളും അപ്പന്‍ കാരണം കിട്ടിയതല്ല എന്നാണ് എന്റെ വിശ്വാസം. പക്ഷേ അതിന്റെ പിന്നില്‍ അങ്ങനെ എന്തെങ്കിലും നടന്നിട്ടുണ്ടോ എന്ന് എനിക്കറിയില്ല,’ വിജയ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Vijay is talking about dhanush’s call to act in the film maari

Video Stories