| Sunday, 28th February 2021, 5:05 pm

എറിഞ്ഞിട്ട് ശ്രീശാന്ത്, കൊടുങ്കാറ്റായി ഉത്തപ്പ; കേരളത്തിന് ത്രസിപ്പിക്കുന്ന ജയം

സ്പോര്‍ട്സ് ഡെസ്‌ക്

ബെംഗളൂരൂ: വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. കേരളത്തിന് അടുത്ത റൗണ്ടിലേക്ക് സാധ്യത നിലനിര്‍ത്താന്‍ ബീഹാറിനെതിരെ 16.2 ഓവറില്‍ 149 വേണമായിരുന്നു.

എന്നാല്‍ റോബിന്‍ ഉത്തപ്പയുടെ അസാധ്യ വെടിക്കെട്ട് പ്രകടനത്തില്‍ കേരളം ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി വെറും 8.5 ഓവറില്‍ ലക്ഷ്യം കണ്ടു.

32 പന്തില്‍ 10 സിക്സും നാലു ഫോറുമടക്കം 87 റണ്‍സെടുത്ത് പുറത്താകാതെ നിന്ന റോബിന്‍ ഉത്തപ്പയാണ് കേരളത്തിന്റെ വിജയം എളുപ്പമാക്കിയത്.

ഓപ്പണര്‍ വിഷ്ണു വിനോദ് 12 പന്തില്‍ നാലു സിക്സും രണ്ടു ഫോറുമടക്കം 37 റണ്‍സെടുത്ത് പുറത്തായി. വിഷ്ണു പുറത്തായതിന് പിന്നാലെയെത്തിയ സഞ്ജു സാംസണ്‍ ഒമ്പത് പന്തില്‍ നിന്ന് 24 റണ്‍സോടെ പുറത്താകാതെ നിന്നു.

നാലു വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം, ബിഹാറിനെ 148 റണ്‍സില്‍ എറിഞ്ഞിട്ടത്. ഒമ്പത് ഓവറില്‍ രണ്ട് മെയ്ഡനടക്കം 30 റണ്‍സ് വഴങ്ങിയാണ് ശ്രീശാന്തിന്റെ നാല് വിക്കറ്റ് പ്രകടനം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Vijay Hazare Trophy Kerala Won by 9 Wickets Robin Uthappa S Sreesanth

We use cookies to give you the best possible experience. Learn more