വിജയ് ഹസാരെ ട്രോഫിയില്‍ ആദ്യ മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് കേരളം. സൂപ്പര്‍ താരം സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, സച്ചിന്‍ ബേബി എന്നിവര്‍ ഇല്ലാതെയാണ് കേരളം ടൂര്‍ണമെന്റിനിറങ്ങുന്നത്. വിശ്വസ്തനായ സല്‍മാന്‍ നിസാറാണ് വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്റെ നായകന്‍.
കന്നിക്കിരീടം തേടിയിറങ്ങുന്ന കേരളത്തിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമല്ല. കരുത്തര്‍ക്കൊപ്പം ഗ്രൂപ്പ് ഇ-യിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. ബംഗാള്‍, ബറോഡ, മധ്യപ്രദേശ് തുടങ്ങി വമ്പന്‍ ടീമുകളാണ് ഗ്രൂപ്പ് ഇ-യില്‍ കേരളത്തിനൊപ്പമുള്ളത്.
ഗ്രൂപ്പില്‍ കേരളമൊഴികെയുള്ള എല്ലാ ടീമുകളും തങ്ങളുടെ ആദ്യ മത്സരം കളിച്ചുകഴിഞ്ഞു. മധ്യപ്രദേശും ബംഗാളും ബറോഡയും ഇതിനോടകം വിജയമറിഞ്ഞപ്പോള്‍ ദല്‍ഹി, ത്രിപുര, ബീഹാര്‍ എന്നിവര്‍ പരാജയത്തിന്റെ കയ്പ്പുനീരും കുടിച്ചു.
തിങ്കളാഴ്ചയാണ് കേരളത്തിന്റെ ആദ്യ മത്സരം. ക്രുണാല്‍ പാണ്ഡ്യ നയിക്കുന്ന ബറോഡയാണ് എതിരാളികള്‍. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി.
ആദ്യ മത്സരത്തില്‍ ത്രിപുരയെ 92 റണ്‍സിന് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ബറോഡ രണ്ടാം മത്സരത്തിനിറങ്ങുന്നത്. വിജയം തുടരാന്‍ പാണ്ഡ്യയും സംഘവും കളത്തിലെത്തുമ്പോള്‍ ആദ്യ മത്സരത്തില്‍ വിജയിച്ചുകൊണ്ട് തന്നെ ക്യാമ്പെയ്ന്‍ ആരംഭിക്കാനാകും കേരളം തയ്യാറെടുക്കുന്നത്.
സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം. (വിക്കറ്റ് കീപ്പര്‍).
ഡിസംബര്‍ 23, തിങ്കള്‍ vs ബറോഡ – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം
ഡിസംബര്‍ 26, വ്യാഴം vs മധ്യപ്രദേശ് – ജിംഖാന ക്രിക്കറ്റ് ഗ്രൗണ്ട്
ഡിസംബര്‍ 28, ശനി vs ദല്‍ഹി – എന്‍.എഫ്.സി ക്രിക്കറ്റ് ഗ്രൗണ്ട്
ഡിസംബര്‍ 31, ചൊവ്വ vs ബംഗാള്‍ – എന്‍.എഫ്.സി ക്രിക്കറ്റ് ഗ്രൗണ്ട്
ജനുവരി 3, വെള്ളി vs ത്രിപുര – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം
ജനുവരി 5, ഞായര്‍ vs ബീഹാര്‍ – ജിംഖാന ഗ്രൗണ്ട്
(സ്ഥാനം – ടീം – മത്സരം – ജയം – തോല്‍വി – നെറ്റ് റണ്‍ റേറ്റ് – പോയിന്റ് എന്നീ ക്രമത്തില്‍)
1. മധ്യപ്രദേശ് – 1 – 1 – 0 – +3.908 – 4
2. ബറോഡ – 1 – 1 – 0 – +1.840 – 4
3. ബംഗാള്‍ – 1 – 1 – 0 – +1.162 – 4
4. ദല്‍ഹി – 1 – 0 – 1 – -1.162 – 0
5. ത്രിപുര – 1 – 0 – 1 – -1.840 – 0
6. ബീഹാര്‍ – 1 – 0 – 1 – -3.908 – 0
7. കേരളം _ – _ – _ – _ – _
Content highlight: Vijay Hazare Trophy: Kerala’s matches