| Tuesday, 17th December 2024, 8:29 pm

ക്യാപ്റ്റനായി സൂപ്പര്‍ താരം; ടീമില്‍ സഞ്ജുവില്ല, സച്ചിന്‍ ബേബിയും; കിരീടം മോഹിച്ച് കേരളം ഇറങ്ങുന്നത് ഇങ്ങനെ

സ്പോര്‍ട്സ് ഡെസ്‌ക്

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സല്‍മാന്‍ നിസാറിനെ നായകനായി ചുമതലപ്പെടുത്തി 19 അംഗ ടീമിനെയാണ് കേരളം പ്രഖ്യാപിച്ചിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണും സച്ചിന്‍ ബേബിയും സ്‌ക്വാഡില്‍ ഇടം നേടിയിട്ടില്ല എന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. വിഷ്ണു വിനോദിനും ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

രഞ്ജി ട്രോഫിയിലും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് സല്‍മാന്‍ നിസാറിനെ തേടി ക്യാപ്റ്റന്‍സിയെത്തിയത്.

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള സ്‌ക്വാഡ്

സല്‍മാന്‍ നിസാര്‍ (ക്യാപ്റ്റന്‍), രോഹന്‍ എസ്. കുന്നുമ്മല്‍, ഷോണ്‍ റോജര്‍, മുഹമ്മദ് അസറുദീന്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, കൃഷ്ണ പ്രസാദ്, അഹമ്മദ് ഇമ്രാന്‍, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, സിജോ മോന്‍ ജോസഫ്, ബേസില്‍ തമ്പി, ബേസില്‍ എന്‍.പി, നിധീഷ് എം.ടി, ഏദന്‍ അപ്പിള്‍ ടോം, ഷറഫുദീന്‍ എന്‍.എം, അഖില്‍ സ്‌കറിയ, വിശ്വേശ്വര്‍ സുരേഷ്, വൈശാഖ് ചന്ദ്രന്‍, അജ്‌നാസ് എം.( വിക്കറ്റ് കീപ്പര്‍).

ഡിസംബര്‍ 23 നാണ് കേരളം ടൂര്‍ണമെന്റില്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്. കരുത്തരായ ബറോഡയാണ് എതിരാളികള്‍. നിലവില്‍ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ പരിശീലനത്തിലാണ് കേരള ടീം.

ബറോഡക്ക് പുറമെ ബീഹാര്‍, ബംഗാള്‍, ദല്‍ഹി, മധ്യപ്രദേശ്, ത്രിപുര എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഇ-യിലാണ് കേരളം ഇടം പിടിച്ചിരിക്കുന്നത്.

രാവിലെ ഒമ്പത് മണിക്കാണ് എല്ലാ മത്സരങ്ങളും ആരംഭിക്കുന്നത്. ബറോഡയ്ക്കെതിരായ മത്സരശേഷം 26ന് മധ്യ പ്രദേശിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

വിജയ് ഹസാരെ ട്രോഫി 2024-25

ഗ്രൂപ്പ് എ

  1. അസം
  2. ഗുജറാത്ത്
  3. ഗോവ
  4. ഹരിയാന
  5. ജാര്‍ഖണ്ഡ്
  6. മണിപ്പൂര്‍
  7. ഒഡീഷ
  8. ഉത്തരാഖണ്ഡ്

ഗ്രൂപ്പ് ബി

  1. ആന്ധ്രാ പ്രദേശ്
  2. ഹിമാചല്‍ പ്രദേശ്
  3. മഹാരാഷ്ട്ര
  4. മേഘാലയ
  5. റെയില്‍വെയ്സ്
  6. രാജസ്ഥാന്‍
  7. സര്‍വീസസ്
  8. സിക്കിം

ഗ്രൂപ്പ് സി

  1. അരുണാചല്‍ പ്രദേശ്
  2. ഹൈദരാബാദ്
  3. കര്‍ണാടക
  4. മുംബൈ
  5. നാഗാലാന്‍ഡ്
  6. പഞ്ചാബ്
  7. പുതിച്ചേരി
  8. സൗരാഷ്ട്ര

ഗ്രൂപ്പ് ഡി

  1. ചണ്ഡീഗഢ്
  2. ഛത്തീസ്ഗഡ്
  3. ജമ്മു കശ്മീര്‍
  4. മിസോറാം
  5. തമിഴ്‌നാട്
  6. ഉത്തര്‍പ്രദേശ്
  7. വിദര്‍ഭ

ഗ്രൂപ്പ് ഇ

  1. ബീഹാര്‍
  2. ബറോഡ
  3. ബംഗാള്‍
  4. ദല്‍ഹി
  5. കേരള
  6. മധ്യപ്രദേശ്
  7. ത്രിപുര

Content Highlight: Vijay Hazare Trophy, Kerala announced squad, Sanju Samson left out

We use cookies to give you the best possible experience. Learn more