ഇന്ത്യയുടെ അഭിമാനമായ വിജയ് ഹസാരെ ട്രോഫി ഇന്ത്യന്‍ ദേശീയ ടീമിലെത്താന്‍ കളിക്കാര്‍ക്ക് കിട്ടുന്ന മികച്ച അവസരമാണ്. ഈ സീസണില്‍ ആറ് വിക്കറ്റ് നേടിയ യുസ്‌വേന്ദ്ര ചഹലും അര്‍ധ സെഞ്ച്വറി നേടിയ സഞ്ജു സാംസണും മികച്ചതിരിച്ചുവരവാണ് കാഴ്ചവെച്ചത്. അതിനൊപ്പം തന്നെ ദീപക് ചഹറും ദേവദത്ത് പടിക്കലും മികച്ച തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.
ഗജറാത്തിനെതിരായ രാജസ്ഥാന്റെ വിജയത്തില്‍ പ്രധാനമായത് ദീപക് ചാഹറിന്റെ സാധാരണമായ വിക്കറ്റ് നേട്ടമാണ്. ഗുജറാത്തിന്റെ ഓപ്പണര്‍ പ്രിയങ്ക് പഞ്ചലിനെ വെറും മൂന്ന് റണ്‍സിന് പുറത്താക്കിയാണ് അഞ്ചാം ഓവറില്‍ ചാഹര്‍ തന്റെ സ്‌പെല്‍ ആരംഭിക്കുന്നത്. പൂജ്യത്തിന് പുറത്തായ ഗുജറാത്ത് ക്യാപ്റ്റന്‍ ചിന്തന്‍ ഗജ ഉള്‍പ്പെടെയുള്ള അഞ്ച് ബാറ്റര്‍മാരുടെ വിക്കറ്റുകള്‍ നേടിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ സ്‌പെല്‍ പൂര്‍ത്തിയായത്. ഗുജറാത്തിനെ 29 ഓവറില്‍ 128 റണ്‍സിന് പുറത്താക്കിയതില്‍ ചാഹറിന്റെ വിക്കറ്റുകള്‍ നിര്‍ണായകമായി.
മറ്റൊരു മത്സരത്തില്‍ കര്‍ണാടകയുടെ ദേവദത്ത് പടിക്കല്‍ ഉത്തരാഖണ്ഡിനെതിരെ തകര്‍പ്പന്‍ സെഞ്ച്വറിയുമായിട്ടാണ് തന്റെ ബാറ്റിങ്ങിലെ മികച്ച കഴിവ് പുറത്തെടുത്തത്. മത്സരത്തിന്റെ തുടക്കത്തില്‍ വിക്കറ്റുകള്‍ വീണ് വെല്ലുവിളി നേരിടുന്ന സമയത്താണ് ഇടം കയ്യന്‍ ബാറ്റര്‍ മിന്നും പ്രകടനം കാഴ്ചവച്ചത്. 122 പന്തില്‍ 117 റണ്‍സ് നേടിയാണ് ദേവദത്ത് മികച്ച പ്രകടനം നടത്തിയത്. കര്‍ണാടകയുടെ വിജയത്തിന് അപ്പുറം ലിസ്റ്റ് എ ക്രിക്കറ്റില്‍ പടിക്കല്‍ 1500 റണ്‍സ് മറികടക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്റെ ക്രിക്കറ്റ് കരിയറിലെ വലിയ ഒരു വഴിത്തിരിവാകുമെന്ന് ഉറപ്പാണ്.
മറ്റൊരു മത്സരത്തില്‍ ഗ്രൂപ്പ് എയില്‍ ഗോവക്കെതിരെ തമിഴ്‌നാട് 296 റണ്‍സ് സ്‌കോര്‍ ചെയ്തത് സായി സുദര്‍ശന്റെ 125 റണ്‍സിന്റെ മികവിലാണ്. ഗ്രൂപ്പ് സിയില്‍ ബീഹാറിനെ 112 റണ്‍സിന് പുറത്താക്കിയപ്പോള്‍ ഹരിയാനക്കായി ഹര്‍ഷല്‍ പട്ടേല്‍ മികച്ച നേതൃത്വവും പ്രകടമാക്കിയിട്ടുണ്ട്.
വിജയ് ഹസാരെ ട്രോഫിയിലെ ഈ മികച്ച പ്രകടനങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാരുടെ മികവ് എടുത്തു കാണിക്കും. ചാഹര്‍, പടിക്കല്‍ എന്നിവരെ പോലുള്ള ഒട്ടനവധി കളിക്കാര്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും ദേശീയ ടീമില്‍ പരിഗണിക്കുന്നതിനായി ശക്തമായ പ്രകടനം കാഴ്ചവെക്കുവാനുള്ള മികച്ച പ്ലാറ്റ്‌ഫോമാണ് വിജയ് ഹസാരെ ട്രോഫി.
Content Highlight: Vijay Hazare Trophy finds the best players