വിജയ് ഹസാരെ ട്രോഫി 2024-25 സീസണിന്റെ ഫൈനല്‍ ഇന്ന്. ഉച്ചയ്ക്ക് 1.30ന് വഡോദര ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന മത്സരത്തില്‍ കര്‍ണാടക വിദര്‍ഭയെ നേരിടും.
2019-20 സീസണിന് ശേഷം ഇതാദ്യമായാണ് കര്‍ണാടക വിജയ് ഹസാരെ ട്രോഫിയുടെ ഫൈനല്‍ കളിക്കുന്നത്. അതേസമയം, ചരിത്രത്തിലാദ്യമായാണ് വിദര്‍ഭ കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുന്നത്.
സെമി ഫൈനലില്‍ ഹരിയാനയെ പരാജയപ്പെടുത്തിയാണ് കര്‍ണാടക ഫൈനലിനെത്തിയത്. വിദര്‍ഭയ്ക്കാകട്ടെ കരുത്തരായ മഹാരാഷ്ട്രയായിരുന്നു സെമിയിലെ എതിരാളികള്‍.
കര്‍ണാടക ആരാധകരെ സംബന്ധിച്ച് ഈ മത്സരം ഒരേ സമയം സ്പെഷ്യലും നിരാശയുണര്‍ത്തുന്നതുമാണ്. വിദര്‍ഭയുടെ നായകന്‍ തങ്ങളുടെ സ്വന്തം കരുണ്‍ നായര്‍ ആണെന്നതാണ് ആരാധകരെ അലട്ടുന്ന വിഷയം.
കര്‍ണാടകയുടെ കളിത്തട്ടകത്തില്‍ കളിച്ചാണ് കരുണ്‍ നായര്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് രംഗത്തേക്ക് കാലെടുത്ത് വെച്ചത്. കര്‍ണാടക അണ്ടര്‍ 16 ടീമിലും അണ്ടര്‍ 19 ടീമിലും കളിച്ച കരുണ്‍ നായര്‍ ആഭ്യന്തര തലത്തില്‍ സ്റ്റേറ്റ് ടീമിനായും കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിലും കരുണ്‍ നായര്‍ സാന്നിധ്യമായിരുന്നു.
നേരത്തെ കര്‍ണാടകയ്ക്കൊപ്പം വിജയ് ഹസാരെ കിരീടവും കരുണ്‍ നായര്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ 2022ല്‍ താരം കര്‍ണാടക ടീമില്‍ നിന്നും പുറത്താവുകയായിരുന്നു.
അതേസമയം, ടൂര്‍ണമെന്റില്‍ ഒറ്റ മത്സരം പോലും പരാജയപ്പെടാതെയാണ് വിദര്‍ഭ മുമ്പോട്ട് കുതിച്ചത്. ക്യാപ്റ്റന്‍ കരുണ്‍ നായരിന്റെ ബാറ്റിങ് കരുത്തിലാണ് വിദര്‍ഭ വിജയിച്ചുകയറിയത്.
ടൂര്‍ണമെന്റില്‍ കളിച്ച ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് സെഞ്ച്വറിയുള്‍പ്പടെ 752 റണ്‍സാണ് താരം താരം സ്വന്തമാക്കിയത്. 752.00 എന്ന അവിശ്വനസനീയ ശരാശരിയിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.
ഫൈനലിലേക്കുള്ള വിദര്‍ഭയുടെ വഴി
ഗ്രൂപ്പ് ഘട്ടം
vs ജമ്മു കശ്മീര്‍ – ആറ് വിക്കറ്റ് ജയം.
vs ഛത്തീസ്ഗഢ് – എട്ട് വിക്കറ്റ് വിജയം.
vs ചണ്ഡിഗഢ് – അഞ്ച് വിക്കറ്റ് വിജയം.
vs തമിഴ്‌നാട് – ആറ് വിക്കറ്റ് വിജയം.
vs ഉത്തര്‍പ്രദേശ് – എട്ട് വിക്കറ്റ് വിജയം.
vs മിസോറാം – പത്ത് വിക്കറ്റ് വിജയം
ക്വാര്‍ട്ടര്‍ ഫൈനല്‍ vs രാജസ്ഥാന്‍ – ഒമ്പത് വിക്കറ്റ് വിജയം.
സെമി ഫൈനല്‍ vs മഹാരാഷ്ട്ര – 96 റണ്‍സിന്റെ വിജയം.
കര്‍ണാടകയാകട്ടെ, ഗ്രൂപ്പ് ഘട്ടത്തില്‍ ഹൈദരാബാദിനോട് മാത്രമാണ് പരാജയപ്പെട്ടത്.
കര്‍ണാടക കലാശപ്പോരാട്ടത്തിനെത്തിയത് ഇങ്ങനെ
ഗ്രൂപ്പ് ഘട്ടം
vs മുംബൈ – ഏഴ് വിക്കറ്റ് വിജയം.
vs പുതുച്ചേരി – മൂന്ന് വിക്കറ്റ് വിജയം.
vs പഞ്ചാബ് – ഒരു വിക്കറ്റ് വിജയം.
vs അരുണാചല്‍ പ്രദേശ് – പത്ത് വിക്കറ്റ് വിജയം.
vs ഹൈദരാബാദ് – മൂന്ന് വിക്കറ്റ് തോല്‍വി.
vs സൗരാഷ്ട്ര – 60 റണ്‍സ് വിജയം.
vs നാഗാലാന്‍ഡ് – ഒമ്പത് വിക്കറ്റ് വിജയം.
ക്വാര്‍ട്ടര്‍ ഫൈനല്‍ vs ബറോഡ – അഞ്ച് റണ്‍സ് വിജയം.
സെമി ഫൈനല്‍ vs ഹരിയാന – അഞ്ച് വിക്കറ്റ് വിജയം.
Content Highlight: Vijay Hazare Trophy Final: Karnataka vs Vidharbha