| Wednesday, 27th April 2022, 4:11 pm

വിജയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്; സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു: നിര്‍മാതാവ് അഭിരാമി രാമനാഥന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വിജയ് നായകനായ ബീസ്റ്റ് ഏപ്രില്‍ 13നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ചിത്രം പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന് ചില ആരാധകര്‍ തന്നെ അഭിപ്രായപ്പെടുന്നണ്ട്. കെ.ജി.എഫ് ചാപ്റ്റര്‍ 2ന്റെ റിലീസോടെ കനത്ത വെല്ലുവിളിയാണ് ബീസ്റ്റിന് ഉയര്‍ന്നിരിക്കുന്നത്.

വിജയ്‌യുടെ സ്‌ക്രീന്‍ പ്രസന്‍സിന് പ്രശംസ ഉയരുമ്പോഴും നെല്‍സന്റെ സംവിധാനത്തിലെ പാളിച്ചകളും തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇതിനിടയില്‍ നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ വിജയ്‌യെ ഇഷ്ടപ്പെടുന്നുവെന്ന് അഭിരാമി രാമനാഥന്‍ പറഞ്ഞു. വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ ആരാധിക്കുന്നു. വിജയിയ്ക്ക് ഓസ്‌കര്‍ ലഭിക്കാനുള്ള പ്രതിഭയുണ്ട്. വിജയുന്റ ഓസ്‌കര്‍ നേട്ടം തമിഴ് സിനിമയ്ക്ക് അഭിമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ശാന്തനായ നടനാണ് വിജയ് എന്ന് മലയാളം ഉള്‍പ്പെടെയുള്ള വിവിധ തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധേയനായ ആശിഷ് വിദ്യാര്‍ഥിയും പറഞ്ഞിരുന്നു.

അദ്ദേഹം ഉച്ചത്തില്‍ സംസാരിക്കുന്നത് കണ്ടിട്ടില്ലെന്നും വളരെ പ്രൊഫഷണലാണെന്നും ആശിഷ് വിദ്യാര്‍ഥി പറഞ്ഞിരുന്നു.

അതേസമയം, ഷാരൂഖ് ഖാന്‍, നയന്‍താര, പ്രിയാമണി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമായ ലയണില്‍ വിജയ് അതിഥിതാരമായി എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തില്‍ വിജയ് ഒരു നിര്‍ണായക കഥാപാത്രമായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യാഗ്ലിറ്റ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റ്ലിയുമായും ഷാരൂഖ് ഖാനുമായും അടുപ്പമുള്ള വിജയ് ചിത്രത്തിലെത്താനുള്ള സാധ്യതയേറെയാണ്. വിജയുടെ വമ്പന്‍ ഹിറ്റുകളായ തെരി, മെര്‍സല്‍, ബിഗില്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് അറ്റ്ലിയായിരുന്നു.

Content Highlights:  ‘vijay has the talent to get an Oscar’, says producer Abhirami Ramanathan

Latest Stories

We use cookies to give you the best possible experience. Learn more