തന്റെ പുതിയ ചിത്രമായ ബിഗിളിന്റെ ചിത്രീകരണം കഴിഞ്ഞപ്പോള്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വിജയ് നല്‍കിയ സമ്മാനമാണിപ്പോള്‍ ചര്‍ച്ച. ചിത്രത്തില്‍ പ്രവര്‍ത്തിച്ച ഏതാണ്ട് 400 പേര്‍ക്ക് വിജയ് നല്‍കിയ സമ്മാനം ബിഗിള്‍ എന്ന് പേരെഴുതിയ സ്വര്‍ണ്ണ മോതിരമാണ് വിജയ് സമ്മാനിച്ചത്.
ഇന്നലെ വൈകീട്ടോടെയാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചത്. വാര്‍ത്ത ശരിയാണെന്ന് ചിത്രത്തിന്റെ നിര്‍മ്മാണ കമ്പനി പ്രതിനിധി അറിയിച്ചു. എല്ലാ ദിവസവും ഏതാണ്ട് 400ഓളം പേരാണ് ബിഗിളില്‍ ജോലി ചെയ്തിരുന്നത്. ഓരോ ജോലിയെയും ഓരോ വ്യക്തിയുടെ സംഭാവനയെയും വിജയ് ഒരേ പോലെ വിലമതിക്കുന്നുവെന്ന് അര്‍ച്ചന കലാപതി പറഞ്ഞു.
#Bigil has a team of 400 members working in the film everyday Our Thalapathy made it extra special by valuing each an every individual’s contribution today. This token of affection coming from him made everyone’s day #PositiveVibes #HeartOfGold #OurThalapathyIsTheBest ??
— Archana Kalpathi (@archanakalpathi) August 13, 2019
തെരി, മെര്‍സല്‍ എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആറ്റിലിയും- വിജയിയും ഒന്നിക്കുന്ന ചിത്രമാണ് ബിഗില്‍. സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. വിവേക് ആണ് ഗാനരചയിതാവ്.
നയന്‍താര നായികയാവുന്ന ചിത്രം ഒരു ഫുട്‌ബോള്‍ കോച്ചിന്റെ കഥയാണ് പറയുന്നത്. വിവേക്, കതിര്‍, യോഗി ബാബു, റോബോ ശങ്കര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
വിജയ് രണ്ടു ഗെറ്റപ്പിലെത്തുന്ന ചിത്രമായിരിക്കും ബിഗില്‍. ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലും വിജയിയെ രണ്ട് ഗെറ്റപ്പിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
കെ.ജി വിഷ്ണുവാണ് ഛായാഗ്രഹണം. എ.ജി.എസ് എന്റര്‍ടെയ്‌മെന്റാണ് നിര്‍മ്മാണം. ദീപാവലിക്കായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക.