കഴിഞ്ഞ വര്‍ഷം എക്‌സില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട ചിത്രമായി മാറി വിജയ് നായകനായ ലിയോ. എക്‌സ് തന്നെയാണ് ഈ കാര്യം പുറത്ത് വിട്ടത്. ആദ്യ എട്ട് ചിത്രങ്ങളില്‍ മൂന്നാമതും വിജയ് നായകനായ ചിത്രമാണ് ഇടംപിടിച്ചത്. വാരിസാണ് ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്.
മൂന്ന് ഷാറൂഖ് ഖാന്‍ സിനിമകളെ പിന്തള്ളിയാണ് വിജയ് ചിത്രങ്ങള്‍ ഒന്നും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. അഞ്ചും ഏഴും എട്ടും സ്ഥാനങ്ങളില്‍ ഷാറൂഖ് ഖാന്‍ ചിത്രങ്ങളായ ജവാനും പത്താനും ഡങ്കിയുമാണ്.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ വര്‍ഷമായിരുന്നു റിലീസ് ചെയ്തത്. വലിയ ഹൈപ്പിലെത്തിയ ചിത്രം ബോക്‌സോഫീസില്‍ സുനാമി തീര്‍ത്തിരുന്നു. റിലീസായി മൂന്ന് ദിവസം കഴിഞ്ഞപ്പോഴേക്കും തമിഴിലെ മിക്ക റെക്കോഡുകളും ലിയോ തകര്‍ത്തിരുന്നു.
കേരളത്തിലും സിനിമക്ക് മികച്ച കളക്ഷനായിരുന്നു ലഭിച്ചിരുന്നത്. അര്‍ജുന്‍ സര്‍ജ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, തൃഷ സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്.
സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ലിയോ നിര്‍മിച്ചിരുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലനായിരുന്നു കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
രണ്ടാമതായി പ്രഭാസ് നായകനായ സലാറും നാലാമത് അജിത് നായകനായ തുനിവുമാണ്. ആറാമതുള്ളത് ആദിപുരുഷാണ്. ഇതോടെ എക്‌സില്‍ ലിയോ, വാരിസ്, ജവാന്‍, സലാര്‍ ഉള്‍പെടെയുള്ള ഹാഷ് ടാഗുകള്‍ ട്രെന്‍ഡിങ്ങായി.
കഴിഞ്ഞ വര്‍ഷം ഏറ്റവും ട്രെന്‍ഡിങ്ങായ ഹാഷ് ടാഗില്‍ ലിയോ മൂന്നാം സ്ഥാനത്തെത്തി. അഞ്ചാമത് ജവാനും ആറാമത് പത്താനുമാണ്. ഏഴാമത് പ്രഭാസ് എന്ന ടാഗും ഒമ്പതാം സ്ഥാനത്ത് ആദിപുരുഷുമാണ്. ബിഗ്‌ബോസ് എന്ന ടാഗാണ് പത്താം സ്ഥാനത്തുള്ളത്.
Content Highlight: Vijay Films Beat Three Shah Rukh Khan Movies At X In 2023