മൂന്നു ഗെറ്റപ്പുകളില്‍ വിജയ്; ബിഗില്‍ ട്രെയിലര്‍ പുറത്തിറങ്ങി
Movie Day
മൂന്നു ഗെറ്റപ്പുകളില്‍ വിജയ്; ബിഗില്‍ ട്രെയിലര്‍ പുറത്തിറങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2019, 6:44 pm

ആരാധകര്‍ കാത്തിരുന്ന വിജയ് ചിത്രം ബിഗില്‍ ട്രെയിലര്‍ പുറത്തു വന്നു. ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സംവിധായകനായി അത്‌ലി, എ.ആര്‍ റഹ്മാന്റെ സംഗീതം, നായികയായി നയന്‍താര എന്നീ പ്രത്യേകതകളാല്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തെ കാണുന്നത്. ഒപ്പം ബോളിവുഡ് നടന്‍ ജാക്കി ഷെറോഫും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ചിത്രത്തില്‍ മൂന്നു ഗെറ്റപ്പുകളിലാണ് വിജയ് എത്തുന്നത്. വിജയ്യുടെ പിറന്നാള്‍ ദിനത്തില്‍ ഇറക്കിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ കലപതി എസ്. അഘോരം ആണ് ചിത്രം നിര്‍മിക്കുന്നത്. അത്‌ലിയും എസ്. രമണഗിരിവാസനുംമ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.