ലോക്ക് ഡൗണിനിടയില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കാന്‍ മറ്റൊരു വിജയ് കൂടി; വിജയ് ദേവരക്കൊണ്ട നല്‍കിയത് 1.30 കോടി രൂപ
COVID-19
ലോക്ക് ഡൗണിനിടയില്‍ ദുരിതത്തിലായ മനുഷ്യരെ സഹായിക്കാന്‍ മറ്റൊരു വിജയ് കൂടി; വിജയ് ദേവരക്കൊണ്ട നല്‍കിയത് 1.30 കോടി രൂപ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th April 2020, 3:08 pm

കൊവിഡ് മഹാമാരിയില്‍ മനുഷ്യര്‍ ബുദ്ധിമുട്ടുന്നതിനിടെ സഹായം നല്‍കുന്നതില്‍ മൗനം പുലര്‍ത്തിയ നടന്‍ വിജയ് ദേവരകൊണ്ടയുടെ നടപടിക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. എന്നാല്‍ ഞായറാഴ്ച രാവിലെ വലിയ പ്രഖ്യാപനമാണ് വിജയ് ദേവരക്കൊണ്ട നടത്തിയത്.

തന്റെ നേതൃത്വത്തില്‍ മിഡ്ഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ ഒരു സംവിധാനം രൂപീകരിക്കുകയും അതിലേക്ക് തന്റെ ഫൗണ്ടേഷനായ ദേവരക്കൊണ്ട ഫൗണ്ടേഷന്‍ വഴി 1.30 കോടി രൂപ നല്‍കുമെന്നുമാണ് വിജയ് ദേവരക്കൊണ്ട പ്രഖ്യാപിച്ചത്.

ലോക്ഡൗണിനിടെ ദുരിതത്തിലകപ്പെട്ട നിരവധി ഇടത്തരം കുടുംബങ്ങളുണ്ടെന്നും അവര്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുമെന്നും ഫൗണ്ടേഷന്‍ പറഞ്ഞു. ഫൗണ്ടേഷന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ആന്ധ്രപ്രദേശിലും തെലങ്കാനയിലും നടക്കുകയാണ്.

നേരത്തെ കേരളത്തിന് 10 ലക്ഷം രൂപയടക്കം ആകെ 1 കോടി 30 ലക്ഷം രൂപയുടെ സഹായമാണ് നടന്‍ വിജയ് കൊവിഡ് പ്രതിരോധത്തിനായി നല്‍കിയത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം, തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം, കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം, തമിഴ് സിനിമാ സംഘടനയായ ഫെഫ്സിയിലേക്ക് 25 ലക്ഷം എന്നിങ്ങനെയും വിജയ് നല്‍കിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO: