|

കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ വിജയ് ദേവരകൊണ്ട ബോളിവുഡിലേക്ക്; സംവിധാനം പുരി ജഗനാഥ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: തെലുങ്ക് യുവ സൂപ്പര്‍ താരം വിജയ് ദേവരകൊണ്ട ബോളിവുഡിലേക്ക്. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റം.

ലൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുരി ജഗനാഥ് ആണ്. തെലുങ്കിലെ ഹിറ്റ് സംവിധായകരില്‍ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത്.

അനന്യ പാണ്ഡെയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ രമ്യ കൃഷ്ണയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിഷ്ണു ശര്‍മയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.

കരണ്‍ ജോഹറിനൊപ്പം പൂരി ജഗനാഥ്, നടി ചാര്‍മി കൗര്‍, അപൂര്‍വ മെഹ്ത എന്നിവരും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:Actor  Vijay Devarakonda to make his Bollywood debut in Karan Johar’s production;Directed by Puri Jagannath Liger Movie

Video Stories