Advertisement
Movie Day
പ്രതിഫലത്തില്‍ രജനിയെ കടത്തിവെട്ടി വിജയ്; പുതിയ ചിത്രത്തിന് പ്രതിഫലം 100 കോടിയെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2020 Jan 08, 12:17 pm
Wednesday, 8th January 2020, 5:47 pm

ചെന്നൈ: രജനികാന്തിന് ശേഷം തമിഴ് സിനിമയിലെ സൂപ്പര്‍ സ്റ്റാര്‍ ആരായിരിക്കും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമെയുള്ളു, വിജയ്. അത് കൊണ്ട് തന്നെ ആരാധകര്‍ ഇളയദളപതി വിജയ് എന്ന വിശേഷണം മാറ്റി ഇപ്പോള്‍ ദളപതി വിജയ് എന്നാണ് വിശേഷിപ്പിച്ച് തുടങ്ങിയിരിക്കുന്നത്.

ഇപ്പോഴിത മറ്റൊരു വാര്‍ത്തയാണ് കോളിവുഡില്‍ നിന്നും പുറത്തുവരുന്നത്. പ്രതിഫലത്തിന്റെ കാര്യത്തില്‍ രജനികാന്തിനെ വിജയ് കടത്തിവെട്ടിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്.

തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കുന്നതിന് 100 കോടി രൂപ വിജയ് പ്രതിഫലം പറഞ്ഞെന്നും 50 കോടി പ്രതിഫലം അഡ്വാന്‍സ് ആയി വാങ്ങിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദര്‍ബാറിന് വേണ്ടി രജനികാന്ത് 90 കോടിയായിരുന്നു പ്രതിഫലം വാങ്ങിയിരുന്നത്. ജനുവരി 9 നാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ ആണ് അണിയറയില്‍ ഒരുങ്ങുന്ന വിജയ് ചിത്രം.

വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ബോക്സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

DoolNewsVideo