Entertainment
വിജയ് ആന്റണി ചിത്രം 'കൊലൈ' ഉടന്‍ കേരളത്തില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 18, 10:28 am
Tuesday, 18th July 2023, 3:58 pm

വിജയ് ആന്റണി നായകനായി ബാലാജി കുമാര്‍ സംവിധാനം ചെയ്യുന്ന ‘കൊലൈ’ ജൂലൈ 21ന് കേരളത്തിലെത്തും. ഇ ഫോര്‍ എന്റര്‍ടൈന്മെന്റ് (E4 Entertainment) ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുക.

ഇന്‍ഫിനിറ്റി ഫിലിം വെഞ്ചേഴ്സ്, ലോട്ടസ് പിക്ചേഴ്സിന്റെ ബാനറില്‍ കമല്‍ ബോഹ്‌റ, ജി. ധനഞ്ജയ, ബി. പ്രദീപ്, പങ്കജ് ബോഹ്‌റ, ടന്‍ ശ്രീ ദുരൈസിംഗം പിള്ളൈ, സിദ്ധാര്‍ത്ഥ ശങ്കര്‍, ആര്‍.വി.എസ് അശോക് കുമാര്‍ എന്നിവരാണ് നിര്‍മിക്കുന്നത്.

ചിത്രത്തില്‍ റിതിക സിങ്, മീനാക്ഷി ചൗധരി എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മര്‍ഡര്‍ മിസ്റ്ററി ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ് ആന്റണി ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിട്ടാണ് ചിത്രമെത്തുന്നത്.

സിനിമാട്ടോഗ്രാഫി – ശിവകുമാര്‍ വിജയന്‍, എഡിറ്റിങ് – ആര്‍.കെ സെല്‍വ, സംഗീതം – ഗിരീഷ് ഗോപാലകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ – കെ രാമുസ്വാമി, സ്റ്റണ്ട് കോ-ഓര്‍ഡിനേറ്റര്‍ – മഹേഷ് മാത്യു, സ്റ്റില്‍സ് – മഹേഷ് ജയചന്ദ്രന്‍.

Content Highlights: Vijay Antony’s new movie ‘Kolai’ will release soon in Kerala