സുബ്രഹ്മണ്യപുരത്തിന് ശേഷം ശശികുമാര്‍ വീണ്ടും സംവിധാനത്തിലേക്ക്; വിജയ് നായകനാവും, ബിഗ്ബഡ്ജറ്റ് ചരിത്രസിനിമ
indian cinema
സുബ്രഹ്മണ്യപുരത്തിന് ശേഷം ശശികുമാര്‍ വീണ്ടും സംവിധാനത്തിലേക്ക്; വിജയ് നായകനാവും, ബിഗ്ബഡ്ജറ്റ് ചരിത്രസിനിമ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th May 2020, 6:43 pm

ശശികുമാര്‍ തന്റെ സംവിധാന ജീവീതത്തിനും അഭിനയ ജീവിതത്തിനും തുടക്കം കുറിച്ച് പത്ത് വര്‍ഷം പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ്. സുബ്രഹ്മണ്യപുരമെന്ന ചിത്രത്തിലൂടെയായിരുന്നു ശശികുമാറിന്റെ അരങ്ങേറ്റം. ചിത്രം വന്‍വിജയമാണ് നേടിയത്. ഈ ചിത്രത്തിന് ശേഷം ഈശന്‍ എന്ന ചിത്രം കൂടി ശശികുമാര്‍ സംവിധാനം ചെയ്തു. അതിന് ശേഷം പൂര്‍ണ്ണമായും അഭിനയ ജീവിതത്തിനാണ് ശശികുമാര്‍ പിന്നീട് പ്രാധാന്യം നല്‍കിയത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി തമിഴ് സിനിമാ ലോകത്ത് പ്രചരിക്കുന്ന ഒരു കാര്യമാണ് ശശികുമാറും വിജയും കൈകോര്‍ക്കുന്നുവെന്നത്. ശശികുമാര്‍ സംവിധാനത്തിലേക്ക് മടങ്ങിവരുന്ന ചിത്രത്തില്‍ വിജയ് നായകനാവുന്നു എന്ന് പല തവണ പ്രഖ്യാപിക്കപ്പെട്ടിരുന്നു. പല കാരണങ്ങളാല്‍ ആ ചിത്രം നടക്കാതെ പോവുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ശശികുമാര്‍ ആ ചിത്രത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ്.

വളരെ ചെലവേറിയ, എടുപ്പുകളുള്ള വസ്ത്രങ്ങള്‍ ചരിത്ര സിനിമകളില്‍ ഉപയോഗിക്കുന്നത് തനിക്കിഷ്ടമല്ല. പക്ഷെ ഒരു ചരിത്ര സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയെന്നും അതിന്റെ കഥ നടന്‍ വിജയോട് പറഞ്ഞെന്നും ശശികുമാര്‍ സോഷ്യല്‍ മീഡിയ ലൈവില്‍ പറഞ്ഞു.

വിജയ്ക്ക് കഥ ഇഷ്ടമാവുകയും അഭിനയിക്കാന്‍ താല്‍പര്യം അറിയിക്കുകയും ചെയ്തു. പല കാരണങ്ങളാല്‍ അത് നടന്നില്ല. മാത്രമല്ല അതിന്റെ ബഡ്ജറ്റും വലുതായിരുന്നു. എന്നാല്‍ ഭാവിയില്‍ വിജയോടൊത്ത് ഈ ചരിത്ര സിനിമ ചെയ്യുമെന്ന് പറഞ്ഞാണ് ശശികുമാര്‍ ലൈവ് അവസാനിപ്പിച്ചത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക