| Thursday, 6th August 2020, 6:23 pm

അജിത്തും വിജയും ഒരുമിച്ച് വരുമോ?; അന്ന് താല്‍പര്യം കാണിച്ചു, ഇപ്പോള്‍ വീണ്ടും ശ്രമിച്ച് സൂപ്പര്‍ സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നിരവധി ചിത്രങ്ങളില്‍ സഹനായക വേഷങ്ങളിലെത്തിയതിന് ശേഷമാണ് വെങ്കട്ട് പ്രഭു സംവിധായക തൊപ്പി തലയിലണിഞ്ഞത്. ചെന്നൈ 600028 എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അജിത്തിനോടൊപ്പം ഒരുമിച്ച മങ്കാത്ത വന്‍വിജയമായതോടെ വെങ്കട്ട് പ്രഭു സൂപ്പര്‍ സംവിധായക നിരയിലേക്ക് ഉയര്‍ന്നു. പിന്നീട് സൂര്യയെ നായകനാക്കിയും അദ്ദേഹം ചിത്രം സംവിധാനം ചെയ്തു.

മങ്കാത്ത 2 ചെയ്യുന്നതിന് വേണ്ടി ഇപ്പോള്‍ താന്‍ ശ്രമിക്കുകയാണെന്ന് വെങ്കട്ട് പ്രഭു അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അജിത്തിനെയും വിജയെയും ഒരുമിച്ച് അണിനിരത്തുന്നതിന് വേണ്ടിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അവരുടെ സമ്മതത്തിന് വേണ്ടി കാത്തിരിക്കുകയാണെന്നും വെങ്കട്ട് പ്രഭു പറഞ്ഞു.

മങ്കാത്തയില്‍ അജിത്തും അര്‍ജുനും വളരെ പ്രത്യേകതയുള്ള വേഷങ്ങളിലാണെത്തിയത്. അര്‍ജുന്റെ റോളില്‍ വിജയ് ആണെങ്കില്‍ കൂടുതല്‍ നന്നായേനെ എന്ന് പലരും അഭിപ്രായപ്പെട്ടിരുന്നു. ഇതിനെ കുറിച്ചും വെങ്കട്ട് പ്രഭു പ്രതികരിച്ചു.

മങ്കാത്ത ഷൂട്ടിംഗ് നടക്കുന്നതിനിടെ വിജയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അജിത്തും വിജയും ഒരു ചിത്രത്തില്‍ വന്നാല്‍ നന്നാവും എന്ന ആശയം പങ്കുവെച്ചിരുന്നു. രണ്ട് പേരും അതിനോട് താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.

ഇപ്പോള്‍ മങ്കാത്ത 2വിന് വേണ്ടി അജിത്തിനോടും വിജയിനോടും സംസാരിച്ചിരിക്കുകയാണ്. മുന്നോട്ട് പോകാനുള്ള അവരുടെ വാക്കുകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. മങ്കാത്ത 2വിന് വേണ്ടിയുള്ള കഥ വികസിപ്പിക്കുകയാണ് ഇപ്പോള്‍ സംവിധായകന്‍. എന്ന് ചിത്രം നടക്കുമെന്ന് ഇപ്പോള്‍ ഉറപ്പില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more