| Wednesday, 8th November 2023, 9:14 pm

'ഇരുപതാമത്തെ വയസ്സിൽ നടി ആവുന്നതിൽ അല്ല കാര്യം, 20 വർഷമായിട്ടും അവർ നടി ആയിട്ട് ഇരിക്കുന്നതാണ്'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ കഴിഞ്ഞ 19നാണ് റിലീസ് ചെയ്തത്. ലിയോ ചിത്രത്തിന്റെ സക്സസ് സെലിബ്രേഷനിൽ വിജയ്‌യുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. തൃഷ-വിജയ് പ്രേക്ഷകർ നെഞ്ചിലേറ്റിയ ജോഡിയാണ്‌. ലിയോ ചിത്രത്തിലും താരത്തിന്റെ നായിക തൃഷ ആയിരുന്നു.

ഇപ്പോളിതാ ലിയോയുടെ സക്സസ് സെലിബ്രേഷനിന്റെ വേദിയിൽ തൃഷയെക്കുറിച്ച് സംസാരിക്കുകയാണ് ദളപതി. ‘ഇരുപതാമത്തെ വയസ്സിൽ ഒരാള് നടി ആവുന്നതിൽ അല്ല കാര്യം. 20 വർഷമായിട്ടും അവർ നടി ആയിട്ട് ഇരിക്കുന്നതാണ് കാര്യം’ എന്നായിരുന്നു വിജയ്‌യുടെ വാക്കുകൾ.

‘ഇരുപതാമത്തെ വയസ്സിൽ ഒരാള് നടി ആവുന്നതിൽ അല്ല കാര്യം. 20 വർഷമായിട്ടും അവർ നടി ആയിട്ട് ഇരിക്കുന്നതാണ് കാര്യം. അതേ എനർജിയിലും അതേ ഭംഗിയിലും. ഞാൻ ആരെക്കുറിച്ചാണ് പറയുന്നത് എന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാകും. എല്ലാരും ഇങ്ങനെ കൈ വീശുമ്പോൾ ഇയാൾ മാത്രം വേറെ രീതിയിൽ ആണ് കയ്യ് വീശുന്നത്. നിങ്ങളത് നോട്ടീസ് ചെയ്തിട്ടുണ്ടാവുമെന്ന് കരുതുന്നു. നമ്മുടെ ഇളവരസി കുന്തവിയാണ് അത്. അഭിനന്ദങ്ങൾ തൃഷ,’ വിജയ് പറഞ്ഞു.

അതേസമയം ലിയോ ആഗോള ബോക്‌സ് ഓഫീസിൽ 500 കോടി രൂപ കളക്‌ഷൻ പിന്നിട്ടുകൊണ്ട് മുന്നേറുയാണ്. വിജയ് ലോകേഷ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ്. മാസ്റ്റർ ആയിരുന്നു ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം ‘ലിയോ’ ബോക്സ്‌ ഓഫീസ് വേട്ട തുടർന്ന് കൊണ്ടിരിക്കുകയാണ്.

ആരാധകർ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലിയോ. ലിയോ സക്സസ് സെലിബ്രേഷൻ കൊണ്ടാടി ആരാധകർ. ആരാധകരുടെ ഇടയിൽ നിറഞ്ഞാടുന്ന ദളപതി വിജയ്‌യുടെ ചിതങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. പരിപാടിയുടെ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. സെലിബ്രേഷനിൽ നിരവധി ആരാധകരാണ് പങ്കെടുത്തത്.

വിജയ്‌ക്ക് പുറമെ തൃഷയുടെയും മറ്റു താരങ്ങളുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടുന്നുണ്ട്. ചെന്നൈയിലെ നെഹ്‌റു സ്റ്റേഡിയത്തിൽ വെച്ച് നടന്ന സെലിബ്രേഷനിൽ മഡോണ, ലോകേഷ് കനകരാജ്, അർജുൻ സർജ, മാത്യു തുടങ്ങി ലിയോ സിനിമയുടെ അണിയറപ്രവർത്തകൾ ഉൾപ്പടെ നിരവധി പേരാണ് പങ്കെടുത്തത്.

വലിയ ഹൈപ്പിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അര്‍ജുന്‍ സര്‍ജ, തൃഷ, സഞ്ജയ് ദത്ത്, മഡോണ സെബാസ്റ്റ്യന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിലാണ് ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിര്‍മിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന്‍ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ട്ണര്‍.

Content Highlight: Vijay about trisha  on Leo success celebration

We use cookies to give you the best possible experience. Learn more