| Wednesday, 3rd June 2020, 3:56 pm

ബിഗ്‌ബോസ് നിര്‍മ്മാതാക്കളും വിജയും കൈകോര്‍ക്കുന്നു?; ഒരുമിക്കുന്നത് ഇതിന് വേണ്ടിയോ?

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍ വിജയുടെ റിലീസ് ചെയ്യാനുള്ള ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത മാസ്റ്റര്‍. വിജയുടെ 64ാം ചിത്രമായ മാസ്റ്റര്‍ കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് നീട്ടിവെച്ചത്. ഈ ഘട്ടത്തില്‍ വിജയുടെ മറ്റൊരു ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടാണ് സിനിമ ലോകത്ത് ചര്‍ച്ചയായിട്ടുള്ളത്.

ബിഗ്‌ബോസ് ഷോ നിര്‍മ്മാതാക്കളായ എന്‍ഡെമോള്‍ ഷൈനും വിജയും ഒരു ചിത്രത്തിന് വേണ്ടി ഒരുമിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വിജയുടെ 66ാം ചിത്രമാണ് എന്‍ഡെമോള്‍ നിര്‍മ്മിക്കുക.

ബിഗ് സ്‌ക്രീനില്‍ കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനാണ് എന്‍ഡെമോള്‍ തീരുമാനം. അരങ്ങേറ്റം ഗംഭീരമാക്കുന്നതിന് വേണ്ടിയാണ് വിജയ് എന്ന പേരിലേക്ക് എന്‍ഡെമോള്‍ എത്തിയത്.

വിജയുടെ അടുത്ത ചിത്രം നിര്‍മ്മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. തമന്‍ സംഗീതം നിര്‍വഹിക്കുന്നുവെന്നത് മാത്രമാണ് ചിത്രത്തെ കുറിച്ചുള്ള വിവരം. മറ്റ് വിവരങ്ങളെല്ലാം വിജയുടെ ജന്മദിനമായ ജൂണ്‍ 22ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more