ഫഫ അയ്യാ.. വേറേ ഗ്രഹത്തിൽ എത്തിയ പോലുണ്ട്; ആവേശത്തെ വാനോളം പുകഴ്ത്തി കോളിവുഡ് സംവിധായകൻ
Entertainment
ഫഫ അയ്യാ.. വേറേ ഗ്രഹത്തിൽ എത്തിയ പോലുണ്ട്; ആവേശത്തെ വാനോളം പുകഴ്ത്തി കോളിവുഡ് സംവിധായകൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 19th April 2024, 11:58 am

രോമാഞ്ചത്തിനുശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് ഫാസിൽ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തിയേറ്ററുകളിൽ തകർത്തോടുകയാണ്.

റീ ഇൻട്രോഡ്യൂസിങ് ഫഫ എന്ന ടാഗ് ലൈനോടെ ഇറങ്ങിയ ചിത്രത്തിൽ ഫഹദിന്റെ അഴിഞ്ഞാട്ടം തന്നെയാണ് പ്രേക്ഷകർ കണ്ടത്. രോമാഞ്ചം പോലെ തന്നെ പൂർണമായി ബെ ബെഗളൂര് പശ്ചാത്തലമാക്കിയാണ് ജിത്തു ആവേശം ഒരുക്കിയിട്ടുള്ളത്. രംഗൻ എന്ന ഗാങ്സ്റ്ററായാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്.

ഗംഭീര അഭിപ്രായമാണ് എല്ലാ കേന്ദ്രങ്ങളിൽ നിന്നും ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ അഭിനന്ദിച്ച് കൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ് സംവിധായകൻ വിഘ്‌നേഷ് ശിവ.

തന്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് വിഘ്‌നേഷ് ആവേശത്തെ വാനോളം പുകഴ്ത്തിയത്.

‘മലയാളം സിനിമ ആവേശം ഒരു രക്ഷയുമില്ല. ഫഫ അയ്യാ.. വേറേ ഒരു ഗ്രഹത്തിൽ എന്ന പോലെ തോന്നി. ഗംഭീരമായ എഴുതാണ് സിനിമയുടേത്. അത് നന്നായി അവതരിപ്പിക്കുകയും ചെയ്തു. മലയാള സിനിമ എല്ലാ മറികടന്ന് മുന്നേറുകയാണ്. ജിത്തു മാധവനും സുഷിൻ ശ്യാമും ചേർന്ന് ഒരു ഗംഭീര ചിത്രമാണ് ഒരുക്കിയിരിക്കുന്നത്,’ വിക്കി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

അതേസമയം വിഷു – റംസാൻ റിലീസായി തിയേറ്ററിൽ എത്തിയ ചിത്രം ഇതിനോടകം അമ്പത് കോടി ക്ലബ്ബിൽ ഇടം പിടിച്ചു.

അഞ്ചു ദിവസം കൊണ്ട് അമ്പത് കോടി നേടിയ ചിത്രം ഉടൻ തന്നെ നൂറ് കോടിയും നേടുന്ന കുതിപ്പാണ് ബോക്സ്‌ ഓഫീസിൽ നടത്തികൊണ്ടിരിക്കുന്നത്.

 

Content Highlight: Vignesh Shivan Appreciate Aavesham Movie