തൃശൂര്‍: തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ കേന്ദ്രഅനുമതിയില്ലെന്ന് വിജിലന്‍സ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 14ന് തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി സംസ്ഥാന സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിന്റെ തുടര്‍നടപടി എന്തായെന്ന് അറിയില്ലെന്നും വിജിലന്‍സ് ഡി.വൈ.എസ്.പി കെ.ആര്‍ വേണുഗോപാല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വ്യക്തമാക്കി.
തച്ചങ്കരിക്കെതിരായ കേസുകളില്‍ അന്വേഷണം പൂര്‍ത്തിയായിട്ടും വിചാരണ വൈകുന്നതിനെതിരെ പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫ് നല്‍കിയ പരാതിയില്‍ കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് വിശദീകരണം ആരായുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വേണുഗോപാല്‍ വിശദീകരണം നല്‍കിയത്.
തച്ചങ്കരിയുടെ അനധികൃത സ്വത്ത് സമ്പാദ്യം, വിദേശത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കടത്തല്‍, തീവ്രവാദബന്ധം എന്നിവ സംബന്ധിച്ചാണ് അന്വേഷണം നടത്തിയിരുന്നത്.