ഭരത്ഭൂഷന്‍ സൗജന്യയാത്ര നടത്തിയതിന്റെ തെളിവ് വിജിലന്‍സിന്
Daily News
ഭരത്ഭൂഷന്‍ സൗജന്യയാത്ര നടത്തിയതിന്റെ തെളിവ് വിജിലന്‍സിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th January 2015, 7:30 pm

Bharathതിരുവനന്തപുരം: ചീഫ് സെക്രട്ടറി ഇ.കെ ഭരത്ഭൂഷന്‍ ജെറ്റ് എയര്‍വേയ്‌സില്‍ സൗജന്യയാത്ര നടത്തിയതിന് തെളിവ് ലഭിച്ചെന്ന് വിജിലന്‍സ്. ചീഫ് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയ ജോസ് കൈതാരമാണ് ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ വിജിലന്‍സിന് കൈമാറിയത്. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തിരിക്കെ കേദാര്‍നാഥിലേക്കും മറ്റും സ്വകാര്യയാത്രകള്‍ നടത്തിയത് സംബന്ധിച്ച തെളിവുകളും ജോയ് നല്‍കിയതില്‍ ഉള്‍പ്പെടുന്നു.

2012 മാര്‍ച്ച് 22ന് ഇകെ ഭരത്ഭൂഷനും മറ്റു മൂന്നു പേരും ദില്ലിയില്‍ നിന്നും അമൃതസറിലേക്ക് സൗജന്യയാത്രനടത്തി. ഇതിനു തെളിവായി യാത്രാടിക്കറ്റുകളും ജോയ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. 2012ല്‍ മാര്‍ച്ച് 20ന് കുടുംബത്തോടൊപ്പം സ്വകാര്യ ഹെലികോപ്ടര്‍ കമ്പനിയായ കമ്പാട്ട ഏവിയേഷന്റെ ഹെലികോപ്റ്ററില്‍ ദില്ലിയില്‍  നിന്ന് ഫട്ടയിലേക്കും അവിടെ നിന്ന് ബദ്രിനാഥിലേക്കും ബദരീനാഥില്‍ നിന്നും ദില്ലിയിലേക്കും യാത്രചെയ്തു.

ഹെലിപാഡിന്റെ പരിശോധനയ്‌ക്കെന്ന പേരില്‍ നടത്തിയ യാത്രയില്‍ ആവശ്യത്തിനുള്ള വിദഗ്ദരെ ഉള്‍പ്പെടുത്താതെ സ്വന്തം കുടുംബത്തോടൊപ്പം സുഖവാസയാത്ര നടത്തുകയായിരുന്നു എന്നതിന്റെ തെളിവുകളും ജോയ് കൈതാരം വിജിലന്‍സിനു കൈമാറി. തെളിവുകളുടെ അടിസ്ഥാനത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ജോയ് ആവശ്യപ്പെട്ടു.