| Thursday, 7th July 2016, 9:42 am

മുന്‍ മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എയ്‌ക്കെതിരെ കേസ്: വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത് ഒരു കോടിയുടെ അനധികൃത സ്വത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മുന്‍ സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ പി.എ ലിജോ ജോസഫിനെതിരെ വിജിലന്‍സ് കേസ്. ലിജോ ജോസഫിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ അനധികൃത സ്വത്ത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസെടുത്തത്.

ഇന്നു രാവിലെ ഏറണാകുളം വിജിലന്‍സിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡാണ് റെയ്ഡ് നടത്തിയത്. ഒരു കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ അനധികൃതമായി സമ്പാദിച്ചതായി റെയ്ഡില്‍ വ്യക്തമായിട്ടുണ്ട്.

സ്വത്ത് 200 ശതമാനത്തിലധികം വര്‍ധിച്ചതായാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ഏറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സി.ഐ ബെന്നി ജേക്കബിന്റെ നേതൃത്വത്തിലായിരു്‌നു റെയ്ഡ് നടത്തിയത്.

തൃശൂര്‍ ജില്ലയിലെ മൂന്ന് സ്ഥലങ്ങളിലായി ലിജോ ഒരു കോടിയിലേറെ രൂപവില വരുന്ന ഭൂമി വാങ്ങിയതായും അമ്മയുടെ പേരില്‍ 30 ലക്ഷം രൂപ തൃശൂരിലെ ഒരു ബാങ്കില്‍ നിക്ഷേപിച്ചതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു.

We use cookies to give you the best possible experience. Learn more