കൊല്ലം: സംസ്ഥാനത്തെ വിവിധ കെ.എസ്.എഫ്.ഇ ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡ്. ഗുരുതര ക്രമക്കേടുകളാണ് വിവിധയിടങ്ങളില്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചിട്ടികളില്‍ ആളുകളുടെ എണ്ണം കൂട്ടിക്കണിച്ച് ചില മാനേജര്‍മാര്‍ ബിനാമി തട്ടിപ്പ് നടത്തിയതായാണ് റിപ്പോര്‍ട്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനും കെ.എസ്.എഫ്.ഇ ഉപയോഗപ്പെടുത്തിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍.
4 കെ.എസ്.എഫ്.ഇ കളില്‍ സ്വര്‍ണ പണയത്തിലും തട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈടായി വാങ്ങുന്ന സ്വര്‍ണം സുരക്ഷിതമല്ലാതെ സൂക്ഷിക്കുന്നെന്നും വിജിലന്‍സ് കണ്ടെത്തി.
രണ്ടു ലക്ഷത്തിന് മുകളില്‍ മാസ അടവുകള്‍ വരുന്ന ചിട്ടികളില്‍ ചേരുന്ന ചിറ്റാളന്മാര്‍ കള്ളപ്പണം വെളുപ്പിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ചുകളില്‍ മിന്നല്‍ പരിശോധന നടത്തിയത്.
പരിശോധനയില്‍ കൊല്ലം വിജിലന്‍സ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അശോക് കുമാര്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ അജയ് നാഥ്, സുധീഷ്, അബ്ദുല്‍ റാന്‍ എന്നിവരും കൊല്ലം കോ-ഓപറേറ്റിവ് ഓഡിറ്റ് ഡിപ്പാര്‍ട്മന്റെിലെ അസി. ഡയറക്ടര്‍ തുളസീധരന്‍ നായര്‍, കൊല്ലം ലോക്കല്‍ ഫണ്ട് ഓഡിറ്റ് ഓഫിസിലെ ഓഡിറ്റ് ഓഫിസര്‍ ഹയര്‍ ഗ്രേഡ് നവീന്‍ ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Vigilance raid on KSFE offices in the state; Detection of serious disorders