| Thursday, 20th February 2020, 2:36 pm

മുന്‍മന്ത്രി വി.എസ് ശിവകുമാറിനെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍: വീട്ടില്‍ റെയ്ഡ് നടത്തി വിജിലന്‍സ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുന്‍ മന്ത്രി വി.എസ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസിലാണ് ശിവകുമാറിന്റെ വീട്ടില്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.

അഴിമതി നിരോധനനിയമപ്രകാരമാണ്  മുന്‍ ആരോഗ്യമന്ത്രിയായ ശിവകുമാറിനെതിരെ വിജിലന്‍സ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയില്‍ ശിവകുമാറിനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ് നടത്തിയത്.

കേസില്‍ ശിവകുമാര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് വിജിലന്‍സ് കേസെടുത്തിട്ടുള്ളത്. ശിവകുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ള എം. രാജേന്ദ്രന്‍, ഷൈജു ഹരന്‍, അഡ്വ. എന്‍. ഹരികുമാര്‍ എന്നിവരാണ് ശിവകുമാറിനൊപ്പം കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റു മൂന്ന് പേര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിജിലന്‍സ് സ്‌പെഷ്യല്‍ എസ്.പി അജിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

DoolNews Video

We use cookies to give you the best possible experience. Learn more