കണ്ണൂര്‍: അഴീക്കോട് സ്‌കൂളല്‍ പ്ലസ് ടു അനുവദിക്കുന്നതിനായി കോഴ വാങ്ങിയെന്ന കേസില്‍ കെ.എം ഷാജി എം.എല്‍.എയെ വിജിലന്‍സ് ചോദ്യംചെയ്യുന്നു. കണ്ണൂര്‍ വിജിലന്‍സ് ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുന്നത്.
വൈകീട്ട് മൂന്നു മണിയോടെയാണ് വിജിലന്‍സിന്റെ നിര്‍ദേശ പ്രകാരം ഷാജി ഓഫീസിലെത്തിയത്. കോഴ്‌സ് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് കെ. എം ഷാജിക്കെതിരായ കേസ്.
2014ല്‍ യു.ഡി.എഫ് ഭരണകാലത്താണ് കേസിനാസ്പദമായ സംഭവം. ലീഗിന്റെ പ്രാദേശിക ഓഫീസ് പണിയാന്‍ 25 ലക്ഷം തരാമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ലീഗ് നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ ഈ പണം മറ്റാരുമറിയാതെ കെ. എം ഷാജി കൈക്കലാക്കിയെന്നാണ് ലീഗിന്റെ പ്രാദേശിക നേതാക്കള്‍ ലീഗ് നേതൃത്വത്തിന് കത്തയച്ചിരുന്നു. ഈ കത്ത് തെളിവായി കാണിച്ചാണ് കെ.എം ഷാജിക്കെതിരെ പരാതി നല്‍കിയത്.
അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കേസും കെ. എം ഷാജിക്കെതിരെ നടക്കുന്നുണ്ട്. ഷാജി അനധകൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോഴിക്കോട് വിജിലന്‍സ് കോടതി നവംബര്‍ 9ന് ഉത്തരവിടുകയും ചെയ്തിരുന്നു.
ഇതിന്റെ ഭാഗമായി പരാതിക്കാരനായ അഭിഭാഷകന്‍ എം. ആര്‍ ഹരീഷിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഷാജി രണ്ട് കോടിയിലധികം രൂപയുടെ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനുള്ള തെളിവുകള്‍ കൈമാറിയതായി ഹരീഷ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Vigilance question KM Shaji MLA at their office