00:00 | 00:00
അഴിമതി, ദളിത് വിരുദ്ധ നടപടി, അനധികൃത നിയമനം; കിര്‍ത്താഡ്‌സ് ആസ്ഥാനത്തേക്ക് ദളിത് ആദിവാസി സംഘടനകളുടെ മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 21, 10:57 am
2019 Nov 21, 10:57 am

കോഴിക്കോട്: കേരളത്തിലെ ദളിത് ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനായി 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചതാണ് കിര്‍ത്താഡ്‌സ് എന്ന സ്ഥാപനം. എന്നാല്‍ പ്രവര്‍ത്തനമാരംഭിച്ച് അരനൂറ്റാണ്ട് പിന്നിടുമ്പോഴും ദളിത് ആദിവാസി ജനതയുടെ സാമൂഹിക സാമ്പത്തിക പുരോഗതിക്ക് ഉത്തേജകമാകേണ്ട സ്ഥാപനം അഴിമതിയുടേയും ദളിത് വിരുദ്ധതയുടേയും ഇടമാവുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് കേരളത്തിലെ ദളിത് ആദിവാസി സംഘടനകള്‍.

കിര്‍ത്താഡ്‌സിലെ അഴിമതിയും അനധികൃത നിയമനവും അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ദളിത് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. കിര്‍ത്താഡ്‌സിനെ സ്വതന്ത്ര ഗവേഷണ കേന്ദ്രമാക്കുക, അഴിമതി വിജിലന്‍സ് അന്വേഷിക്കുക, എസ്.സി,എസ്.ടി ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന കിര്‍ത്താഡ്‌സില്‍ 50 % ആദിവാസി ദളിത് ഉദ്യോഗസ്ഥരെ നിയമിക്കുക അനധികൃതമായി നിയമനം നേടിയ ഉദ്യോഗസ്ഥരെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.