| Tuesday, 13th December 2016, 4:57 pm

കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം

ഡൂള്‍ന്യൂസ് ഡെസ്‌ക്


ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തു വിട്ട  ശബ്ദരേഖകള്‍ സഹിതമുള്ള വാര്‍ത്ത അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അഭ്യന്തരസഹമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. 


ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജിജുവിനെതിരെ 450 കോടിയുടെ അഴിമതി ആരോപണം. അദ്ദേഹത്തിന്റെ സംസ്ഥാനമായ അരുണാചല്‍ പ്രദേശില്‍ അണക്കെട്ട് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ്സ് പുറത്തു വിട്ട  ശബ്ദരേഖകള്‍ സഹിതമുള്ള വാര്‍ത്ത അടിസ്ഥാനമാക്കിയാണ് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ അഭ്യന്തരസഹമന്ത്രിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കിരണ്‍ റിജ്ജു രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കിരണ്‍ റിജ്ജുവും ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു, നോര്‍ത്ത് ഈസ്‌റ്റേണ്‍ ഇലക്ട്രിക്ക് പവര്‍ കോര്‍പ്പറേഷന്‍ (നീപ്‌കോ) എന്നിവര്‍ ചേര്‍ന്നാണ് അഴിമതി ആസൂത്രണം ചെയ്തതെന്ന് നീപ്‌കോ ചീഫ് വിജിലന്‍സ് ഓഫീസര്‍ സതീഷ് വര്‍മ്മയുടെ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.


കോണ്‍ട്രാക്ടര്‍മാരും നീപ്‌കോ ഉദ്യോഗസ്ഥരും പശ്ചിമ കമേംഗ് ജില്ലാ ഭരണകൂടവും ചേര്‍ന്ന് 450 കോടിയുടെ സര്‍ക്കാര്‍ ഫണ്ട് തട്ടിക്കാനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സതീഷ് വര്‍മയുടെ കണ്ടെത്തല്‍.  2014 നവംബറില്‍ തന്റെ ബന്ധുവായ കോണ്‍ട്രാക്ടര്‍ക്ക് ഫണ്ടനുവദിക്കണം എന്നാവശ്യപ്പെട്ട് കിരണ്‍ റിജ്ജു ഊര്‍ജ്ജമന്ത്രാലയത്തിന് കത്തയച്ചിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ ബന്ധുവും കോണ്‍ട്രാക്ടറുമായ ഗോബോയി റിജ്ജു ബില്ലുകള്‍ പെട്ടെന്ന് പാസ്സാക്കി തരണമെന്നാവശ്യപ്പെട്ട് സതീഷ് വര്‍മയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിന്റെ രേഖകളാണ് ഇന്ത്യന്‍ എക്‌സ്പ്രസ്സ് വാര്‍ത്തയ്‌ക്കൊപ്പം പുറത്തു വിട്ടിരിക്കുന്നത്.


ദേശീയഗാനം മന:പൂര്‍വ്വം അടിച്ചേല്‍പ്പിക്കരുത്; അവഹേളിക്കാനും പാടില്ലെന്ന് സത്യന്‍ അന്തിക്കാട്


അതേസമയം തനിക്കെതിരായ അഴിമതി ആരോപണത്തിനെതിരെ കടുത്ത ഭാഷയില്‍ മന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു. ഇത് നാണക്കേടാണ്, ആരാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ പടച്ചു വിടുന്നത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ചെരിപ്പ് കൊണ്ടായിരിക്കും കൈകാര്യം ചെയ്യുകയെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട ആദിവാസികളെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അതെങ്ങനെയാണ് അഴിമതിയാവുകയെന്നും അദ്ദേഹം ചോദിച്ചു.

We use cookies to give you the best possible experience. Learn more