തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഇന്ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സോളാര്‍ കേസ് പ്രതി സരിത എസ്. നായരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് 40 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് സരിതയുടെ പരാതി.
വിജിലന്‍സ് അന്വേഷണം നടത്തുന്നതിന് മുന്‍കൂര്‍ അനുമതിക്കായി ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. മുന്‍ മന്ത്രിയായതിനാല്‍ അന്വേഷണത്തിന് സര്‍ക്കാരിന്റേയും സംസ്ഥാന ഗവര്‍ണറുടേയും അനുമതി ആവശ്യമാണ്.
വൈദ്യുതി മന്ത്രിയായിരുന്ന സമയത്ത് ആര്യാടന്‍ മുഹമ്മദ് സരിതയില്‍ നിന്നും 40 ലക്ഷം കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തിയ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവായത്.
1.90 കോടി രൂപ രണ്ടുഘട്ടങ്ങളിലായി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സഹായി തോമസ് കുരുവിളയ്ക്ക് നല്‍കിയെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമാണ് മന്ത്രി ആര്യാടന്‍ മുഹമ്മദിനെ കണ്ടതെന്നും രണ്ട് ഘട്ടങ്ങളിലായി 40 ലക്ഷം രൂപ നല്‍കിയെന്നുമാണ് സരിത നായര്‍ കമ്മീഷിനില്‍ മൊഴി നല്‍കിയിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
CONTENT HIGHLIGHTS: Vigilance probe ordered against former minister and senior Congress leader Aryadan Mohammad in solar case