| Thursday, 18th June 2015, 4:57 pm

വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കി മാറ്റണം: ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സി.ബി.ഐ മാതൃകയില്‍ വിജിലന്‍സിനെ സ്വതന്ത്ര ഏജന്‍സിയാക്കി മാറ്റണമെന്ന് ഹൈക്കോടതി. വിജിലന്‍സ് പരിഷ്‌കരണ ശുപാര്‍ശകള്‍ക്കായി ഹൈക്കോടതി രണ്ടംഗ അമികസ്‌ക്യൂറിയെ നിയോഗിച്ചു. മുതിര്‍ന്ന അഭിഭാഷകനായ, പി.ബി കൃഷ്ണന്‍ എന്നിവരാണ് അംഗങ്ങള്‍. എ.ജിയും ഡി.ജി.പിയും ഇക്കാര്യത്തില്‍ ഹൈക്കോടതിയെ സഹായിക്കും.

ബാര്‍കോഴകേസ് പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഈ നടപടിയെന്നത് ശ്രദ്ദേയമാണ്. ബാര്‍കൊഴക്കേസില്‍ മാണിക്കെതിരെ തെളിവില്ലെന്നും കുറ്റപത്രം ആവശ്യമില്ലെന്നും വിജിലന്‍സ് നിലപാടെടുത്തിരുന്നു. സംസ്ഥാനത്ത് നടക്കുന്ന കേസ് അന്വേഷണങ്ങള്‍ൃ ശരിയായ രീതിയില്‍ നടക്കാതിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്ക് നീതിലഭിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

വിജിലന്‍സ് സംവിധാനം ഉടച്ചു വാര്‍ക്കേണ്ട കാലം അതിക്രമിച്ചുവെന്നും കാലോചിതമായ മാറ്റങ്ങള്‍ അനിവാര്യമാണെന്നും പറഞ്ഞ കോടതി വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും പരാധീനതകളുണ്ടെന്നും വിമര്‍ശിച്ചു. വിജിലന്‍സ് നിയമസാധുതയില്ലാത്ത അന്വേഷണ സംഘമാണെന്നും രൂപീകരണം ക്രിമിനല്‍ നടപടി ക്രമങ്ങളുടെ ഭാഗമായല്ലെന്നും ചൂണ്ടിക്കാട്ടി ഇടുക്കി സ്വദേശി കെ.ടി. മോഹനന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

അതേസമയം ബാര്‍കോഴക്കേസ് അന്തിമ റിപ്പോര്‍ട്ട് മൂന്നാഴ്ച്ചയ്ക്കകം സമര്‍പ്പിക്കുമെന്ന് വിജിലന്‍സ് കോടതിയില്‍ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more