[]തിരുവനന്തപുരം: കൃഷിമന്ത്രി കെ.പി. മോഹനനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ ലോകായുക്തയുടെ നിര്‍ദേശം.
കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനി (കെ.ഇ.എല്‍.) മാനേജരായിരുന്ന സുബൈര്‍ഖാനെ സംസ്ഥാന വെയര്‍ ഹൗസിങ് കോര്‍പ്പറേഷന്‍ എം.ഡി. ആയി നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന ഹരജിയെത്തുടര്‍ന്നാണ് അന്വേഷണം.
നേമം സ്വദേശി എന്‍. വിശ്വംഭരനാണ് അഡ്വക്കേറ്റ് ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ മുഖേന ഹരജി നല്‍കിയത്.
ഇതേ സ്ഥാപനത്തില്‍ നേരത്തെ മന്ത്രി നേരിട്ട് നടത്തിയ നിയമനത്തെ എതിര്‍ത്ത് ഹരജിക്കാരന്‍ ലോകായുക്തയില്‍ ഹരജി നല്‍കിയിരുന്നു.
ലോകായുക്ത ഉത്തരവിനെത്തുടര്‍ന്ന് കൃഷി വകുപ്പിന് എം.ഡി. നിയമനത്തില്‍ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ധനകാര്യ വകുപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതായി ഹരജിക്കാരന്‍ ആരോപിക്കുന്നു.
ജസ്റ്റിസ് എം.എം. പരീതുപിള്ള, കെ.കെ. ദിനേശന്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍േറതാണ് വിധി. റിപ്പോര്‍ട്ട് നവംബര്‍ 29 നകം നല്‍കണമെന്നും നിര്‍ദ്ദേശിച്ചു.