[] കോട്ടയം: ഹോര്‍ട്ടി കോര്‍പ് അഴിമതി കേസില്‍ കൃഷി മന്ത്രി കെ.പി മോഹനനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഹോര്‍ട്ടി കോര്‍പില്‍ അധികാര ദുര്‍വിനിയോഗം നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം. ഹോര്‍ട്ടി കോര്‍പില്‍ വന്‍ അഴിമതിയാണ് നടക്കുന്നതെന്നും ഇതിന് കൃഷിമന്ത്രി ഒത്താശ ചെയ്യുകയാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഹോര്‍ട്ടി കോര്‍പ് എം.ഡി പുഷ്പാംഗദന്‍, മുന്‍ എം.ഡി പ്രതാപന്‍ എന്നിവരടക്കം ആറുപേര്‍ക്കെതിരെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. തിരുവനന്തപുരം സ്വദേശി സുഗുണന്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്.
സംസ്ഥാനത്തെ പച്ചക്കറി വില പിടിച്ചു നിര്‍ത്തുന്നതിനായി രൂപീകരിച്ച സ്ഥാപനമായ ഹോര്‍ട്ടി കോര്‍പിലെ അഴിമതി സംബന്ധിച്ചുള്ള പരാതി ഗൗരവമുള്ളതാണെന്ന് കോട്ടയം വിജിലന്‍സ് കോടതി വിലയിരുത്തി. പത്തനംതിട്ട ഡി.വൈ.എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.