[] തൃശ്ശൂര്‍: പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശ്ശൂര്‍ വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്.
കളമശ്ശേരി എം.എല്‍.എയായ ഇബ്രാഹിംകുഞ്ഞ് അഞ്ച്‌കോടി വിലമതിക്കുന്ന ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് കീഴിലുള്ള ഭൂമി കയ്യേറ്റക്കാര്‍ക്ക് പതിച്ചുനല്‍കിയെന്ന പരാതിയിലാണ് അന്വേഷണം. അഞ്ച് കുടുംബങ്ങള്‍ക്കായി 50 സെന്റ് ഭൂമി മന്ത്രി ഇടപെട്ട് തിരിമറി നടത്തിയെന്നാണ് കേസ്.
എറണാകുളം മുന്‍ജില്ലാ കളക്ടര്‍ ഷെയ്ഖ് പരീത്, വാട്ടര്‍ അതോറിറ്റി എം.ഡി വി.അശോക് കുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കളമശ്ശേരി സ്വദേശി ജി.ഗിരീഷ് ബാബുവിന്റെ പരാതിയിലാണ് നടപടി.
എറണാകുളം വിജിലന്‍സ് എസ്.പിക്കാണ് കേസിന്റെ അന്വേഷണ ചുമതല. 2015 ജനുവരിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.