| Saturday, 17th December 2016, 5:16 pm

തൊഴിലാളി സംഘത്തിന്റെ പണം വെളുപ്പിച്ചെന്ന് സംശയം; കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്


തൊഴിലാളി സംഘത്തിന്റെ പണം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനത്തിലൂടെ മാറ്റിയെടുത്തെന്ന പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷത്തിന് ഉത്തരവിട്ടത്.


മൂവാറ്റുപുഴ: കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തെ തുടര്‍ന്ന് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയ്‌ക്കെതിരെ വിജിലന്‍സ് അന്വഷണത്തിന് ഉത്തരവ്.

തൊഴിലാളി സംഘത്തിന്റെ പണം കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനത്തിലൂടെ മാറ്റിയെടുത്തെന്ന പരാതിയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് അന്വേഷത്തിന് ഉത്തരവിട്ടത്.

7 ലക്ഷം മുതല്‍ 8 ലക്ഷം രൂപ വരെയാണ് മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ദിവസ വരുമാനം. ഇവിടെയുള്ള തൊഴിലാളി സംഘം ഡിപ്പോ വഴി വലിയ തോതിലുള്ള നോട്ട് കൈമാറ്റം നടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ച വിവരം.


എന്നാല്‍ നോട്ട് നിരോധനത്തിന് ശേഷം ഇവിടെ എത്ര പഴയ രൂപ നോട്ടുകളുടെ കൈമാറ്റം നടന്നിട്ടുണ്ടെന്നതിനെ കുറിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. മൂവാറ്റുപുഴ എസ്.ബി.ടി ശാഖയിലാണ് ഡിപ്പോയിലെ പണമടക്കുന്നത്.

നോട്ട് നിരോധനത്തിന് ശേഷം സംസ്ഥാനത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലൂടെ വലിയതോതില്‍ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന പരാതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ ആധായനികുതി വകുപ്പ് വിവിധ ഡിപ്പോകളില്‍ പരിശോധന നടത്തിയിരുന്നെങ്കിലും യാതൊന്നും കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ പണമിടപാട് വിജിലന്‍സ് കൃത്യമായി നിരീക്ഷിക്കുന്നത്.


നോട്ട് നിരോധനത്തെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിക്ക് പ്രതിദിന കളക്ഷനില്‍ 80 ലക്ഷം മുതല്‍ ഒരു കോടിവരെയുള്ള നഷ്ടമുണ്ടായതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ മുന്‍പ് അറിയിച്ചിരുന്നു. നോട്ട് നിരോധനത്തിനു പിന്നാലെ ഇതുവരെ 30 കോടിയുടെ നഷ്ടമാണ് കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ടായത്.

We use cookies to give you the best possible experience. Learn more