സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ടില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം: മറ്റക്കര ടോംസ് എഞ്ചിനീയറിംഗ് കോളേജിനെതിരെ വിജിലന്‍സ് അന്വേഷണം. വിദ്യാര്‍ത്ഥികള്‍ക്കെതിരായ പീഡനത്തെ തുടര്‍ന്ന് സാങ്കേതിക സര്‍വ്വകലാശാല പരിശോധന നടത്തിയതിന് പിന്നാലെയാണ് വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ് വന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
സാങ്കേതിക സര്‍വ്വകലാശാല രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. റിപ്പോര്‍ട്ടില്‍ കോളേജിന്റെ അഫിലിയേഷന്‍ റദ്ദാക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളെ അച്ചടക്കം പഠിപ്പിക്കാന്‍ പ്രത്യേകം ആളുകള്‍ എന്തിനാണെന്നും റിപ്പോര്‍ട്ടില്‍ ചോദിക്കുന്നുണ്ട്.
വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കോളേജുകളില്‍ രക്ഷിതാക്കളും അംഗങ്ങളായ പ്രത്യേക സമിത രൂപീകരിക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശമുണ്ട്. കോളേജിനെതിരെ വിദ്യാര്‍ത്ഥികളില്‍ നിന്നും ലഭിച്ച പരാതികളെ കുറിച്ചും ക്യാമ്പസിലെ അടിസ്ഥാന യോഗ്യതയുടെ അഭാവത്തെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്.