|

കെ.എം ഏബ്രഹാമിനെതിരെ വിജിലന്‍സ് ത്വരിത പരിശേധന: അന്വേഷിക്കുന്നത് യു.ഡി.എഫ് സര്‍ക്കാര്‍ കാലത്തെ നിയമനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

abraham


കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. സുരേഷ് കുമാറിനെ ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി നിയമിച്ചതാണ് ആരോപണത്തിന് വിധേയമായിരുന്നത്.


തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം ഏബ്രഹാമിനെതിരെ ത്വരിത പരിശേധന നടത്താന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഏബ്രാഹം ഉള്‍പ്പടെ അഞ്ച് പേര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്.


Also read പിണറായിയുടേത് മികച്ച ഭരണം സംഭവിച്ചത് വേദനാജനകമായ കുറച്ച് തെറ്റുകള്‍: ആര്‍.എസ്.പി നേതാവ്


ഐ.എച്ച്.ആര്‍.ഡി ഡയറക്ടര്‍ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഡോ. സുരേഷ് കുമാറിനെ ഐ.എച്ച്.ആര്‍.ഡി ഡയറക്ടറായി നിയമിച്ചതാണ് ആരോപണത്തിന് വിധേയമായിരുന്നത്.

റാങ്ക് ലിസ്റ്റ് പ്രഖ്യപിക്കാതെയാണ് നിയമനം നടത്തിയതെന്നായിരുന്നു പരാതിക്കാരന്‍ ആരോപിച്ചിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനു ശേഷം മന്ത്രിസഭായോഗം കൂടാതെയാണ് അന്നത്തെ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി നിയമനം പരിണിച്ചതെന്നും ആരോപണമുണ്ട്.

മതിയായ യോഗ്യത ഇല്ലാത്തയാളാണ്  സുരേഷ് കുമാര്‍ എന്നാണ് ആരോപണം. നിയമന വിഷയത്തില്‍ തന്നെയാണ് സെലക്ഷന്‍ പാനലിലെ അംഗങ്ങളായ മറ്റ് അഞ്ച് പേരും അന്വേഷണം നേരിടുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ബി. ശ്രീനിവാസനും കേസില്‍ അന്വേഷണം നേരിടുന്ന മറ്റൊരു പ്രമുഖ വ്യക്തി.