|

കായല്‍ കയ്യേറിയെന്ന് ആരോപണം; ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതിയുടെ ഉത്തരവ്

എഡിറ്റര്‍

കൊച്ചി: കായല്‍ കയ്യേറിയെന്ന ആരോപണത്തെ തുടര്‍ന്ന് ഗായകന്‍ എം.ജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. ബോള്‍ഗാട്ടി പാലസിന് സമീപം ശ്രീകുമാര്‍ അനധികൃതമായി കെട്ടിടം സ്ഥാപിച്ചെന്ന കൊച്ചി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ പരാതിയിലാണ് ത്വരിതാന്വേഷണത്തിനായി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്.

കേസില്‍ അന്വേഷണം നടത്തി ഫെബ്രുവരി 19 ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എറണാകുളം വിജിസന്‍സ് യൂണിറ്റിനാണ് അന്വേഷണ ചുമതല. 2010 ല്‍ എം.ജി ശ്രീകുമാര്‍ എറണാകുളത്തെ മുളവുകാട് വില്ലേജില്‍ വാങ്ങിയ 11.50 സെന്റ് സ്ഥലത്ത് അനധികൃതമായി കെട്ടിടം നിര്‍മിച്ചെന്നാണ് കേസ്.

ഈ സ്ഥലത്ത് കേരള പഞ്ചായത്ത് രാജ് നിര്‍മ്മാണ ചട്ടം ലംഘിച്ചും തീരദേശ പരിപാലന ചട്ടം ലംഘിച്ചും കെട്ടിടം നിര്‍മിച്ചെന്നും ഇതിനായി മുളവുകാട് പഞ്ചായത്ത് അസ്സിസ്റ്റന്റ് എന്‍ജിനീയര്‍ നിയമ വിരുദ്ധമായി കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയെന്നും പഞ്ചായത്ത് സെക്രട്ടറി ഇതിനെതിരെ ഒരു നടപടിയെടുത്തില്ലെന്നും ഗിരീഷിന്റെ പരാതിയില്‍ പറയുന്നു.

എഡിറ്റര്‍