| Thursday, 17th October 2019, 2:57 pm

77 കോടി രൂപയുടെ അഴിമതി; എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

എം.കെ രാഘവന്‍ എം.പി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ കോ. ഓപ്. സൊസൈറ്റിയില്‍ 77 കോടി രൂപയുടെ അഴിമതി നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ്.

2002 മുതല്‍ 2014വരെ എം.കെ രാഘവന്‍ കോപ്പറേറ്റീവ് സൊസൈറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു. സഹകരണ വിജിലന്‍സ് ഡിവൈഎസ്പി മാത്യു രാജ് കള്ളിക്കാടന്‍ ആണ് സംഭവത്തില്‍ അന്വേഷണം നടത്തിയത്. ഈ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കണ്ണൂര്‍ വിജിലന്‍സ് ഡി.വൈ.എസ്.പി വി.മധുസൂദനന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സൊസൈറ്റിക്ക് സര്‍ക്കാരില്‍ നിന്നും ലഭിച്ച ഗ്രാന്‍ഡ്, വായ്പ എന്നിവ തിരിമറി നടത്തി 77 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്.
ധനാപഹരണം, വ്യാജരേഖയുണ്ടാക്കല്‍, ഗൂഢാലോചന, അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്.ഐ.ആര്‍.

ജനറല്‍ മാനജേര്‍ പിവി ദാമോദരനാണ് ഒന്നാം പ്രതി. രണ്ടാംപ്രതി എം ഡി. ബൈജു രാധാകൃഷ്ണന്‍ രണ്ടാം പ്രതി. എം.കെ രാഘവന്‍ മൂന്നാം പ്രതിയാണ്.പത്തു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് മറ്റ് പ്രതികള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more