| Tuesday, 14th April 2020, 5:37 pm

അമേരിക്കയ്ക്ക് 4,50,000 സുരക്ഷ സ്യൂട്ടുകള്‍ നല്‍കി; ഇനി ഇന്ത്യയ്ക്കും നല്‍കും വിയറ്റ്‌നാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹനോയ്: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുമായി പത്ത് ലക്ഷത്തിലധികം മാസ്‌കുകളാണ് വിയറ്റ്‌നാം നല്‍കിയത്. അമേരിക്കക്ക് 4,50,000 സുരക്ഷ സ്യൂട്ടുകളും നല്‍കിയ വിയറ്റ്‌നാം ഇന്ത്യയ്ക്കും ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ നല്‍കും.

പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്‌നാം പ്രസിഡണ്ട് നുയെന്‍ സുവാന്‍ ഫുകുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിയറ്റ്‌നാം കൊവിഡ് സുരക്ഷാ സഹായം ഇന്ത്യയ്ക്കും നല്‍കാമെന്ന് സമ്മതിച്ചത്. കൊവിഡ് മഹാമാരിയിലുള്ള സഹായം മാത്രമല്ല ഊര്‍ജ്ജ മേഖലയിലടക്കം വരും കാലങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള വഴികള്‍ തേടുന്നതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിയറ്റ്‌നാമില്‍ നിര്‍മ്മിച്ച പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഏപ്രില്‍ എട്ടിന് അമേരിക്കയില്‍ എത്തിച്ചതെന്ന് വിയറ്റനാം എംബസി വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് അവശ്യ വസ്തുക്കള്‍ വിയറ്റ്‌നാം അമേരിക്കയ്ക്ക് നല്‍കുന്നത്.

കൊവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായാണ് വിവിധ രാജ്യങ്ങളില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കിയതെന്ന് വിയറ്റ്‌നാം വ്യക്തമാക്കി.

1950കളില്‍ ആയിരക്കണക്കിന് വിയറ്റ്നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകളാണ് വിയറ്റ്നാം കൊടുത്തയച്ചത്.  അയല്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഇറ്റലി, ജര്‍മനി, സ്പെയ്ന്‍, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങള്‍ക്ക് 3,90,000 മാസ്‌കുകളും, മറ്റ് അയല്‍രാജ്യങ്ങളായ കമ്പോഡിയ, ലാവോസ് എന്നിവയ്ക്ക് 3,40,000 മാസ്‌കുകളും വിയറ്റ്നാം നിര്‍മ്മിച്ചുനല്‍കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more