ഹനോയ്: യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കുമായി പത്ത് ലക്ഷത്തിലധികം മാസ്കുകളാണ് വിയറ്റ്നാം നല്‍കിയത്. അമേരിക്കക്ക് 4,50,000 സുരക്ഷ സ്യൂട്ടുകളും നല്കിയ വിയറ്റ്നാം ഇന്ത്യയ്ക്കും ആരോഗ്യ രക്ഷ ഉപകരണങ്ങള്‍ നല്‍കും.
പ്രധാനമന്ത്രി നരേന്ദ്രമോദി വിയറ്റ്നാം പ്രസിഡണ്ട് നുയെന്‍ സുവാന്‍ ഫുകുമായി ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിയറ്റ്നാം കൊവിഡ് സുരക്ഷാ സഹായം ഇന്ത്യയ്ക്കും നല്‍കാമെന്ന് സമ്മതിച്ചത്. കൊവിഡ് മഹാമാരിയിലുള്ള സഹായം മാത്രമല്ല ഊര്‍ജ്ജ മേഖലയിലടക്കം വരും കാലങ്ങളില്‍ സഹകരണം ശക്തമാക്കാനുള്ള വഴികള്‍ തേടുന്നതിനെ കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിയറ്റ്നാമില്‍ നിര്‍മ്മിച്ച പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഏപ്രില്‍ എട്ടിന് അമേരിക്കയില്‍ എത്തിച്ചതെന്ന് വിയറ്റനാം എംബസി വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് അവശ്യ വസ്തുക്കള്‍ വിയറ്റ്നാം അമേരിക്കയ്ക്ക് നല്‍കുന്നത്.