| Friday, 15th November 2019, 11:54 pm

ഫേസ്ബുക്കില്‍ പോസ്റ്റിട്ടു;വിയറ്റ്‌നാമില്‍ സംഗീതാധ്യാപകന് 11 വര്‍ഷം തടവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹനോയി: ദേശ വിരുദ്ധ പരമായ പോസ്റ്റുകള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്‌തെന്ന പേരില്‍ വിയറ്റനാമില്‍ സംഗീതാധ്യാപകന് 11വര്‍ഷം തടവു ശിക്ഷ വിധിച്ചു. കഴിഞ്ഞ മെയിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.എന്നാല്‍ പോസ്റ്റ് വന്ന അക്കൗണ്ട് തന്റേതല്ലെന്നാണ് അധ്യാപകന്‍ പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിയറ്റ്‌നാമില്‍ കടുത്ത സാമൂഹിക മാധ്യമവിലക്കിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഈ അധ്യാപകന്‍.

കഴിഞ്ഞമാസം സമാനരീതിയിലുള്ള പോസ്റ്റിട്ടെന്ന പേരില്‍ വിയറ്റ്‌നാം പൗരനായ ആര്‍ക്കിടെക്ടിനെ ഒരു വര്‍ഷത്തെ തടവു ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

രാജ്യ താല്‍പര്യത്തിനെതിരായി ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്നു എന്ന് ജനുവരില്‍ വിയറ്റ്‌നാം ഭരണകൂടം ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more