ഹനോയ്: കൊവിഡ് 19നെ പ്രതിരോധിക്കാന്‍ അമേരിക്കയ്ക്ക് സഹായവുമായി വിയറ്റ്നാം. 4,50,000 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വിയറ്റ്നാം അമേരിക്കയില്‍ ഇതിനോടകം എത്തിച്ചിട്ടുണ്ട്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
വിയറ്റ്നാമില്‍ നിര്‍മ്മിച്ച പി.പി.ഇ കിറ്റുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ഏപ്രില്‍ എട്ടിന് അമേരിക്കയില്‍ എത്തിച്ചതെന്ന് വിയറ്റനാം എംബസി വ്യക്തമാക്കി. രണ്ട് ഘട്ടമായാണ് അവശ്യ വസ്തുക്കള്‍ വിയറ്റ്നാം അമേരിക്കയ്ക്ക് നല്‍കുന്നത്.
കൊവിഡ് പ്രതിരോധത്തിനായി മുന്‍നിരയില്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകരെ സഹായിക്കാനായാണ് അവശ്യ വസ്തുക്കള്‍ എത്തിച്ച് നല്‍കിയതെന്ന് വിയറ്റ്നാം വ്യക്തമാക്കി.
യൂറോപ്പിനും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ക്കും പത്ത് ലക്ഷത്തിലധികം മാസ്‌കുകള്‍ വിയറ്റ്‌നാം നിര്‍മ്മിച്ചുനല്‍കി. 1950കളില്‍ ആയിരക്കണക്കിന് വിയറ്റ്‌നാം പൗരന്മാരെ കൊന്നൊടുക്കിയ ഫ്രാന്‍സിനുള്‍പ്പെടെ 5 യൂറോപ്യന്‍ രാജ്യങ്ങള്‍ക്കായി 5,50,000 മാസ്‌കുകളാണ് വിയറ്റ്‌നാം കൊടുത്തയച്ചത്.
മറ്റ് അയല്‍രാജ്യങ്ങളായ കമ്പോഡിയ, ലാവോസ് എന്നിവയ്ക്ക് 3,40,000 മാസ്‌കുകളും വിയറ്റ്നാം നിര്‍മ്മിച്ചുനല്‍കി.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ മ്യാന്‍മറിന് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സാമ്പത്തികസഹായം നല്‍കിയും വിയറ്റ്‌നാം രംഗത്തെത്തിയിരുന്നു.
ഇതുവരെ 262 പേര്‍ക്കാണ് വിയറ്റ്‌നാമില്‍ കൊവിഡ് 19 രോഗം പിടിപ്പെട്ടത്. 144 പേര്‍ക്ക് രോഗം ഭേദമായി. ഒരാള്‍പോലും രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചിട്ടില്ല.
WATCH THIS VIDEO: