ഹാനോയ്: വിയറ്റ്‌നാമില്‍ അതിവേഗം പകരുന്ന കൊറോണ വൈറസിനെ കണ്ടെത്തി. ഇന്ത്യന്‍ വകഭേദത്തിന്റെയും യു.കെ വകഭേദത്തിന്റെയും സങ്കരയിനമാണ് പുതുതായി കണ്ടെത്തിയ കൊറോണ വൈറസെന്ന് വിയറ്റ്‌നാം ആരോഗ്യമന്ത്രി പറഞ്ഞു.
പുതിയ ഇനം വൈറസ് അത്യന്തം അപകടകരമാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊറോണ വൈറസിനെതിരെ വിജയകരമായി പോരാടിയ രാജ്യമായിരുന്നു വിയറ്റ്‌നാം. എന്നാല്‍ കഴിഞ്ഞ ഏപ്രില്‍ മുതല്‍ വിയറ്റ്‌നാമില്‍ 3000 ത്തിലേറെ പേര്‍ക്കാണ് പുതിയ ഇനം കൊവിഡ് വൈറസ് ബാധിച്ചത്.
47 പേരാണ് ഇക്കാലയളവില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.
”വിയറ്റ്‌നാമില്‍ പുതിയ തരം കൊറോണ വൈറസിനെ കണ്ടെത്തി. ഇന്ത്യന്‍ വകഭേദവും യു.കെ വകഭേദവും ചേര്‍ന്ന തരം വകഭേദമാണിത്. അത്യന്തം അപകടകാരിയാണ് പുതിയ സങ്കരയിനം വൈറസ്,’ ആരോഗ്യമന്ത്രി പറഞ്ഞു.
വ്യാപന ശേഷി കൂടുതലുള്ള പുതിയ വൈറസ് വകഭേദത്തിന്റെ ജനിതക ഘടന വിയറ്റ്‌നാം ഉടന്‍ പുറത്ത് വിടുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസയം വിയറ്റ്‌നാമിലെ പുതിയ കൊവിഡ് വകഭേദത്തെക്കുറിച്ച് ലോകാരോഗ്യ സംഘടന പ്രതികരിച്ചിട്ടില്ല.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Content Highlight: Vietnam detects new hybrid of two COVID variants in past one month