ഹോചിമിന്‍: വിയറ്റ്‌നാമീസ് വിമാനകമ്പനിയായ വിയെറ്റ് ജെറ്റ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തുടങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വിയെറ്റ് ജെറ്റ് എയര്‍ എന്ന പേരിനേക്കാള്‍ ബിക്കിനി എയര്‍ലൈന്‍ സര്‍വ്വീസ് എന്ന പേര്‌ലാണ് ഈ വിമാന സര്‍വ്വീസ് അറിയപ്പെട്ടിരുന്നത്.
വിമാനത്തിനുള്ളിലെ പ്രധാന ജീവനക്കാരായ എയര്‍ഹോസ്റ്റസുമാര്‍ എല്ലാവരും ബിക്കിനി വേഷത്തിലാണ് യാത്രക്കാരെ സ്വീകരിക്കാനെത്തുന്നത്. അതുകൊണ്ടു തന്നെ വിയെറ്റ് എയര്‍ലൈനിനെ ഇന്ത്യന്‍ യാത്രക്കാര്‍ എങ്ങനെ സ്വീകരിക്കുമെന്ന വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്.
നിലവില്‍ വിയറ്റ്‌നാമിലെ ഹോചിമിന്‍ സിറ്റിയില്‍ നിന്നും ദല്‍ഹിയിലേക്കാണ് സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒരാഴ്ചയില്‍ നാലുദിവസമാണ് ദല്‍ഹി- ഹോചിമിന്‍ സര്‍വ്വീസ്.
വിയറ്റ്‌നാമിലെ കോടീശ്വരിയായ ങുയെന്‍ തീ ഫോങ് താവോയുടെ ഉടമസ്ഥതതയിലുള്ളതാണ് വിയെറ്റ് വിമാന സര്‍വ്വീസ്. ബിക്കിനി വേഷത്തിലെത്തുന്ന എയര്‍ ഹോസ്റ്റസുമാരാണ് ഈ വിമാന സര്‍വ്വീസിന്റെ പ്രധാന പ്രത്യേകളിലൊന്ന്.
2011 ല്‍ ആരംഭിച്ച എയര്‍ലെന്‍സിന് വലിയ വളര്‍ചയാണുണ്ടായത്. വിമാന സര്‍വ്വീസിന്റെ പ്രചരണത്തിനായി ബിക്കിനിയിട്ട എയര്‍ ഹോസ്റ്റസ്മാരെ ഉപയോഗിച്ചത് മുമ്പ് വലിയ വിവാദം സൃഷ്ടിച്ചിരുന്നു.
മാത്രമല്ല യാത്രയ്ക്കിടെ വിമാനത്തിനുള്ളില്‍ ഫാഷന്‍ ഷോ നടത്തിയതിന്റെ പേരിലും വിയെറ്റ് സര്‍വ്വീസ് മുമ്പ് വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം ദല്‍ഹി ഹോചിമിന്‍ സര്‍വ്വീസ് ഉടന്‍ തന്നെ ഇന്ത്യയില്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് വിയെറ്റ് ജെറ്റ് അധികൃതര്‍ അറിയിച്ചത്. നിലവില്‍ ദല്‍ഹിയില്‍ നിന്ന വിയറ്റ്‌നാമിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍ എന്നാണ് സര്‍വ്വീസ് നടത്തുക എന്ന കാര്യത്തില്‍ കൃത്യമായ തീയതി വെളിപ്പെടുത്തിയിട്ടില്ല.
വിദേശത്തുള്ള വിനോദ സഞ്ചാരികള്‍ വരെ ഇന്ത്യയില്‍ എത്തിയാല്‍ പൊതുസ്ഥലങ്ങളില്‍ ബിക്കിനി ധരിക്കരുതെന്ന് കഴിഞ്ഞ ദിവസം ടൂറിയം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് വിയെറ്റ്‌ജെറ്റ് സര്‍വ്വീസ് നടത്താനൊരുങ്ങുന്നത്.