ചെന്നൈ: രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ അവകാശവാദം ഉന്നയിക്കുന്ന രണ്ടു നേതാക്കളോടും പിന്തുണ തെളിയിക്കാന്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു. ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയ കാവല്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തോടും എ.ഐ.എ.ഡി.എം.കെയുടെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസ്വാമിയോടുമാണ് ഗവര്‍ണര്‍ പിന്തുണ പ്രഖ്യാപിക്കാന്‍ ആവശ്യപ്പെട്ടത്.
Also read ലവ് ജിഹാദ് ഗ്രൂപ്പിലംഗമാക്കിയത് അനുവാദമില്ലാതെ; എന്റെ ജീവിത ലക്ഷ്യം ഇതല്ല: ഞെരളത്ത് ഹരി ഗോവിന്ദന്‍
പനീര്‍ശെല്‍വവും പളനിസ്വാമിയും ഭൂരിപക്ഷം അവകാശപ്പെട്ട സാഹചര്യത്തിലാണ് നേതാക്കളോട് പിന്തുണയ്ക്കുന്ന എം.എല്‍.എമാര്‍ ഒപ്പിട്ട കത്ത് ഹാജരാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയത്. ഇരു നേതാക്കളുമായി കൂടിക്കാഴ്ചയും ഗവര്‍ണര്‍ നടത്തി.
തനിക്ക് 124 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നാണ് ഗവര്‍ണറെ കണ്ട പളനി സ്വാമി അവകാശ വാദം ഉന്നയിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം തങ്ങളെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണര്‍ ക്ഷണിക്കുമെന്ന പ്രതീക്ഷയും സംഘം പ്രകടിപ്പിച്ചു.
മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. പിന്നീട് പാര്‍ട്ടി സെക്രട്ടറിയായി ശശികല സ്ഥാനമേറ്റെങ്കിലും മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയിലെ ഉയര്‍ന്ന നേതാവുമായ പനീര്‍ശെല്‍വം ഇതിനെതിരെ രംഗത്ത് വരികയായിരുന്നു.
അനധികൃത സ്വത്ത് സമ്പാദനകേസില്‍ ശശികല ശിക്ഷിക്കപ്പെട്ടതോടയൊണ് പളനിസ്വാമിയെ പാര്‍ട്ടി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. കോടതി ഉത്തരവിനെത്തുടര്‍ന്ന് ശശികലയും ഇളവരശിയും ഇന്ന് വൈകീട്ട് പരപ്പന അഗ്രഹാരയിലെ ജയിലില്‍ കീഴടങ്ങി.