കേരളത്തിലെ സിനിമാ സമരമാണ് ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കേണ്ട സിനിമ വൈകുന്നതെന്നും അറുപത് ദിവസത്തെ സമയമാണ് വിദ്യാ ഡേറ്റ് നല്‍കിയിരുന്നതെന്നും ദുഗ്ഗല്‍ പറഞ്ഞു.
കമലാ സുരയ്യയുടെ ജീവിതത്തെ ആധാരമാക്കിയുള്ള കമലിന്റെ ചിത്രമായ “ആമി”യില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്ന് ബോളിവുഡ് നടി വിദ്യാബാലന്‍. ചിത്രം ഉപേക്ഷിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വിദ്യാ ബാലന്റെ പബ്ലിക് റിലേഷന്‍സ് കൈകാര്യം ചെയ്യുന്ന ശില്‍പ്പി ദുഗ്ഗല്‍ ഓണ്‍ലൈന്‍ മാധ്യമമായ സൗത്ത് ലൈവിനോട് പറഞ്ഞു.
കേരളത്തിലെ സിനിമാ സമരമാണ് ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കേണ്ട സിനിമ വൈകുന്നതെന്നും അറുപത് ദിവസത്തെ സമയമാണ് വിദ്യാ ഡേറ്റ് നല്‍കിയിരുന്നതെന്നും ദുഗ്ഗല്‍ പറഞ്ഞു.
Read more: കേരള പൊലീസില്‍ മോദി സ്വാധീനമുണ്ടെന്ന് വി.എം സുധീരന്‍; പിണറായി മോദിയുടെ സഹോദരന്‍
ദേശീയഗാന വിവാദത്തില്‍ സംഘപരിവാറിനെതിരെ നിലപാടെടുത്ത കമലിനൊപ്പം സിനിമ ചെയ്യില്ലെന്ന് വിദ്യാബാലന്‍ തീരുമാനിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാബാലനില്‍ നിന്നും വിശദീകരണം ലഭിക്കുന്നത്.
2013ല്‍ സെല്ലുലോയ്ഡ് സംവിധാനം ചെയ്തതിന് ശേഷമുള്ള കമല്‍ ചിത്രമാണ് ആമി. കമലാ സുരയ്യയുടെ ജീവിതത്തിലെ രണ്ട് ഘട്ടമാണ് പ്രധാനമായും സിനിമ. ജാവേദ് അക്തറും റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.