| Monday, 16th September 2019, 11:43 am

ശകുന്തളദേവിയാകാന്‍ വിദ്യാബാലന്‍; 'ഹ്യൂമണ്‍ കമ്പ്യൂട്ടറി'നായി താരം പുതിയ ലുക്കില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. വെള്ളിത്തിരയില്‍ ശകുന്തള ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാബാലന്‍. ശകുന്തള ദേവിയുടെതന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ബോക്‌സ് ഓഫീസില്‍ 200 കോടിയുടെ വിജയം കൊയ്ത മിഷന്‍ മംഗളിന് ശേഷം വിദ്യാബാലന്‍ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രമാണിത്. വിദ്യ തന്നെയാണ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ ചിത്രത്തെക്കുറിച്ച് പറഞ്ഞ് മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടത്. ‘എല്ലാ അര്‍ത്ഥത്തിലും അവര്‍ അസാമാന്യ വ്യക്തിയായിരുന്നു. ആ ബാല പ്രതിഭയുടെ ഹ്യൂമണ്‍ കമ്പ്യൂട്ടറിന്റെ കഥ മനസിലാക്കാം’, ശകുന്തള ദേവി എന്ന ഹാഷ്ടാഗോടെ വിദ്യ ട്വിറ്ററില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഈ വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷവും വിദ്യാബാലന്‍ പങ്കുവച്ചു. പുതിയ ഹെയര്‍ സ്‌റ്റൈലിലും ലുക്കിലുമാണ് വിദ്യ പ്രത്യക്ഷപ്പെടുന്നത്.

അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളദേവി. അഞ്ചാം വയസ്സില്‍ 18 വയസ്സുള്ളവര്‍ക്കു വേണ്ടിയുള്ള ഗണിത ശാസ്ത്ര ചോദ്യം നിര്‍ദ്ധാരണം ചെയ്താണ് ശകുന്തളാ ദേവി പ്രശസ്തിയിലേക്കുയര്‍ന്നു. കാല്‍ക്കുലേറ്ററിനേക്കാള്‍ വേഗത്തില്‍ ഗണിതസമവാക്യങ്ങള്‍ പരിഹരിച്ചാണ് ശകുന്തള ദേവി ലോകശ്രദ്ധയിലേക്കെത്തിയത്. കമ്പ്യൂട്ടറും കാല്‍ക്കുലേറ്ററും അവര്‍ക്കുമുമ്പില്‍ തോറ്റു. വേഗതയില്‍ അത്ഭുതങ്ങള്‍ സൃ്ടിക്കുകയായിരുന്നു അവര്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിക്രം മല്‍ഹോത്രയുടെ നിര്‍മ്മാണ കമ്പനിയാണ് ശകുന്തള ദേവി എന്ന് പേരില്‍ ചിത്രം തയ്യാറാക്കുന്നത്. ചിത്രം 2020ല്‍ റിലീസ് ചെയ്‌തേക്കും

We use cookies to give you the best possible experience. Learn more