കൊച്ചി: മലയാളികള്‍ എന്നും നെഞ്ചിലേറ്റി ലാളിക്കുന്ന ഒരുപിടി മധുരഗാനങ്ങള്‍ മലയാള സിനിമയ്ക്ക് നല്‍കിയ അതുല്യപ്രതിഭയാണ് വിദ്യാസാഗര്‍. മലയാളത്തില്‍ പുറത്തിറങ്ങുന്ന കവര്‍ സോംഗുകളെ കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് അദ്ദേഹമിപ്പോള്‍.
കവര്‍ സോംഗുകള്‍ വേണോ എന്ന ചോദ്യമാണ് അദ്ദേഹത്തിനുള്ളത്. ഇതിനകം ചെയ്തു വെച്ച പാട്ടുകള്‍ ഇത്തരത്തില്‍ മാറ്റേണ്ട എന്നും കവര്‍ സോംഗ് ചെയ്യാന്‍ തെരഞ്ഞെടുക്കുന്ന പാട്ടുകള്‍ എല്ലാം മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ കവര്‍ സോംഗുകളെ പൂര്‍ണമായും അദ്ദേഹം തള്ളിപ്പറയുന്നുമില്ല. കവര്‍ സോംഗ് ചെയ്യുന്നവര്‍ അവ സാമൂഹ്യമാധ്യമങ്ങളിലൂടെ അയച്ച് തരാറുണ്ടെന്നും, സമയം കിട്ടുമ്പോള്‍ ഇത്തരത്തിലുള്ള ഒന്നോ രണ്ടോ കവര്‍ സോംഗുകള്‍ കേള്‍ക്കാറുണ്ടെന്നും വിദ്യാസാഗര്‍ കൂട്ടിച്ചേര്‍ത്തു.
കവര്‍ സോംഗുകള്‍ പാട്ടുകളെ നശിപ്പിക്കുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിനോട് ഒരിക്കലുമില്ല എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. കവര്‍ സോംഗുകള്‍ പാട്ടിന്റെ അവതരണ രീതി മാറ്റുക മാത്രമാണ് ചെയ്യുന്നത് എന്നും അദ്ദേഹം പറഞ്ഞു.
പാട്ടുകാരന്‍ തന്റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് പാട്ടുകളുടെ ഈണം മാറ്റുന്നതേ ഉള്ളൂ എന്നും കവര്‍ സോംഗ് ചെയ്യാന്‍ എടുക്കുന്ന പാട്ടുകള്‍ മലയാളികള്‍ക്ക് എന്നും ഇഷ്ടപ്പെട്ടതാണെന്നും അതുകൊണ്ടാണ് ആ പാട്ടുകള്‍ കവര്‍ ചെയ്യപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഴകിയ രാവണന്‍ എന്ന ചലച്ചിത്രത്തിലൂടെയാണ് മലയാള സംഗീതലോകത്തേക്ക് വിദ്യാസാഗര്‍ പ്രവേശിച്ചത്. മെലഡി കിംഗ് എന്ന് അറിയപ്പെടുന്ന വിദ്യാസാഗറിന് 2005-ല്‍ മികച്ച സംഗീതസംവിധായകനുള്ള ദേശീയപുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Vidya Sagar About Cover Songs