എന്റെ ഓള്‍ ടൈം ഫേവറിറ്റ് ആ മലയാളി നടി: വിദ്യാ ബാലന്‍
Entertainment
എന്റെ ഓള്‍ ടൈം ഫേവറിറ്റ് ആ മലയാളി നടി: വിദ്യാ ബാലന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 26th October 2024, 7:58 am

മലയാളത്തിന്റെ മുഖമായി ബോളിവുഡില്‍ താരപരിവേഷം നേടിയെടുത്ത നടിയാണ് വിദ്യാ ബാലന്‍. ഹിന്ദി, ബംഗാളി, തമിഴ്, മലയാളം സിനിമകളില്‍ ഇതിനോടകം വിദ്യ അഭിനയിച്ച് തന്റെ പ്രതിഭ തെളിയിച്ചതാണ്. ഡേര്‍ട്ടി പിക്ച്ചര്‍ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും താരം സ്വന്തമാക്കിയിട്ടുണ്ട്.

തന്റെ ഓള്‍ ടൈം ഫേവറിറ്റ് ഉര്‍വശിയാണെന്ന് പറയുകയാണ് വിദ്യാ ബാലന്‍. തനിക്ക് കോമഡി സിനിമകള്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്നും എന്നാല്‍ ഹിന്ദി സിനിമകളില്‍ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള കോമഡി കഥാപാത്രങ്ങള്‍ എഴുതാറില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. ഉര്‍വശി കഴിഞ്ഞാല്‍ തനിക്കിഷ്ടമുള്ളത് ശ്രീദേവിയെ ആണെന്നും അവര്‍ രണ്ടുപേരും അനായാസമായി കോമഡി ചെയ്യുമെന്നും വിദ്യാ പറയുന്നു.

അവര്‍ രണ്ടുപേര്‍ക്കും ശേഷം കോമഡി അത്ര നന്നായി ചെയ്യുന്ന ആരെയും താന്‍ കണ്ടിട്ടില്ലെന്നും കോമഡിയെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം അവര്‍ രണ്ടു പേരുടെ മുഖമാണ് തനിക്ക് ഓര്‍മ വരികയെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇന്‍സ്റ്റാഗ്രാമില്‍ താന്‍ കോമഡി റീലുകള്‍ ചെയ്യാന്‍ തുടങ്ങിയെന്നും നല്ല അഭിപ്രായമാണ് ലഭിക്കുന്നതെന്നും വിദ്യാ പറയുന്നു. എഫ്.ടി.ക്യൂ വിത്ത് രേഖ മേനോന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഹിന്ദി സിനിമകളില്‍ സ്ത്രീകള്‍ക്ക് വേണ്ടി കോമഡി കഥാപാത്രങ്ങള്‍ അവര്‍ എഴുതാറില്ല. ഇവിടെ മലയാളത്തില്‍ നോക്ക് എത്ര മികച്ച കോമഡി വേഷങ്ങളാണ് സ്ത്രീകള്‍ക്ക് വേണ്ടി എഴുതുന്നത്. അതില്‍ എടുത്ത് പറയേണ്ടതാണ് ഉര്‍വശി ചേച്ചി. എന്റെ ഓള്‍ ടൈം ഫേവറിറ്റ് ആണ് അവര്‍.

പിന്നെ ശ്രീദേവി ചേച്ചി. അവര്‍ക്ക് ശേഷം കോമഡി അത്ര നന്നായി ചെയ്യുന്നവരെ ഞാന്‍ കണ്ടിട്ടില്ല. എപ്പോഴെല്ലാം കോമഡിയെ കുറിച്ച് ഞാന്‍ ആലോചിക്കുന്നുണ്ടോ അപ്പോഴെല്ലാം എനിക്ക് ഓര്‍മ വരുന്നത് ഉര്‍വശി ചേച്ചിയേയും ശ്രീദേവി ചേച്ചിയേയുമാണ്.

എനിക്കും കോമഡി കഥാപാത്രങ്ങള്‍ ചെയ്യാന്‍ വളരെ ആഗ്രഹമുണ്ട്. എന്നാല്‍ ഹിന്ദി സിനിമയില്‍ അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ വരുന്നത് വളരെ കുറവാണ്. അപ്പോഴാണ് ഇന്‍സ്റ്റാഗ്രാം റീല്‍സ് വരുന്നത്. അങ്ങനെ റീല്‍സില്‍ ഞാന്‍ കോമഡി ചെയ്യാന്‍ തുടങ്ങി. എല്ലാവരും ഇപ്പോള്‍ നന്നായിട്ടുണ്ടെന്ന് പറയാറുണ്ട്,’ വിദ്യാ ബലന്‍ പറയുന്നു.

Content Highlight: Vidya Balan Talks  About Urvashi